എഡിറ്റര്‍
എഡിറ്റര്‍
ഭാര്യയുടെ അടിമയാകുമോ എന്ന് ധവാന്‍: കലക്കന്‍ മറുപടി നല്‍കി നവ വരന്‍ ഭുവനേശ്വര്‍ കുമാര്‍, വീഡിയോ
എഡിറ്റര്‍
Tuesday 21st November 2017 8:46pm

ന്യൂദല്‍ഹി: ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കിടെ ഇടവേളയെടുത്ത് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വിവാഹത്തിന് തയ്യാറെടുക്കുകയാണ്. 23ാം തിയ്യതിയാണ് ഭുവിയും നുപുര്‍ നഗറും തമ്മിലുള്ള വിവാഹം. ബാച്ച്‌ലര്‍ഹുഡിന് അവസാനമിട്ട് ഭുവി ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ താരത്തിന് ആശംസകളുമായി കായിക ലോകം മുഴുവന്‍ എത്തുകയാണ്.

സഹതാരം ശിഖര്‍ ധവാന് പക്ഷെ ആശംസ മാത്രമായിരുന്നില്ല ഒരു ഉപദേശം കൂടിയുണ്ടായിരുന്നു ഭുവിയ്ക്ക് കൈമാറാന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഭുവനേശ്വറിന് ധവാന്‍ ആശംസയും ഉപദേശവും നല്‍കിയത്.

വീഡിയോയില്‍ ഭുവിയുമുണ്ട്. നമ്മുടെ ടീമിലൊരാള്‍ കല്ല്യാണം കഴിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ എന്തു തോന്നുന്നുവെന്ന് നമുക്ക് അവനോട് ചോദിക്കാം. എന്നു പറഞ്ഞാണ് ധവാന്‍ വീഡിയോ ആരംഭിക്കുന്നത്.

ടീമിനൊപ്പമായിരുന്നതിനാല്‍ ഒരുക്കങ്ങളുടെ ഭാഗമാകാന്‍ സാധിച്ചിട്ടില്ലെന്നും എല്ലാം വീട്ടുകാരാണ് ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞ ഭുവി അതൊക്കെ കാണാനുള്ള ആകാംഷയിലാണ് താനെന്നും ധവാന് മറുപടി നല്‍കുന്നു.

ഭാര്യയുടെ അടിമയാകാന്‍ പോവുകയാണോ എന്നായി ധവാന്റെ അടുത്ത ചോദ്യം. അതിന് മറുപടിയായി ഭുവി പറഞ്ഞത്. ഭാര്യയോടുള്ള സ്‌നേഹമാണ് അല്ലാതെ അടിമത്തമല്ലതെന്നുമായിരുന്നു. ധവാനില്‍ നിന്നും മറ്റും താന്‍ പഠിപ്പിച്ചത് വിവാഹ ജീവിതം നല്ല രസകരമായിരിക്കും എന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Lo ji ban gya ek aur joru ka ghulam @imbhuvi ..🤣😌Wish you a very happy married life bro..🤗👍🏼

A post shared by Shikhar Dhawan (@shikhardofficial) on

Advertisement