സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'ഷിബു'; ട്രെയ്‌ലര്‍ പുറത്തുവിട്ടു
MovieTrailer
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'ഷിബു'; ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th June 2019, 4:28 pm

കൊച്ചി: സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം ‘ഷിബു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സിനിമാമോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രത്തിന്റെ സംവിധായകരായ അര്‍ജുനും ഗോകുലും ചേര്‍ന്നാണ്.

നവാഗതനായ കാര്‍തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ ടൈറ്റില്‍ റോളായ ഷിബുവാകുന്നത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക.

ഹാപ്പി വെഡ്ഡിംഗിന് ശേഷം പ്രണീഷ് വിജയനാണ് ഷിബുവിന്റെ തിരക്കഥ. സച്ചിന്‍ വാര്യരാണ് സംഗീതസംവിധാനം. സജിത് പുരുഷന്‍ ആണ് ഛായാഗ്രാഹകന്‍. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.

സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും.