വാലിബന് മുമ്പ് തീരുമാനിച്ച കഥ ലിജോ തന്നെ വേണ്ടെന്നുവെച്ചു; അത് ഞങ്ങള്‍ക്ക് വലിയ ഷോക്കായിരുന്നു: ഷിബു ബേബി ജോണ്‍
Film News
വാലിബന് മുമ്പ് തീരുമാനിച്ച കഥ ലിജോ തന്നെ വേണ്ടെന്നുവെച്ചു; അത് ഞങ്ങള്‍ക്ക് വലിയ ഷോക്കായിരുന്നു: ഷിബു ബേബി ജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st March 2024, 5:22 pm

തങ്ങള്‍ മലൈക്കോട്ടൈ വാലിബന് മുമ്പ് മറ്റൊരു പ്രൊജക്റ്റായിരുന്നു അനൗണ്‍സ് ചെയ്തിരുന്നതെന്നും അതിന്റെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ സംശയങ്ങള്‍ വന്നത് കാരണം ആ സിനിമ നടന്നില്ലെന്നും ഷിബു ബേബി ജോണ്‍.

ആ സമയത്താണ് തന്റെ ഒരു സുഹൃത്ത് വഴി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് ഏതെങ്കിലും കഥയുണ്ടോയെന്ന് അന്വേഷിക്കുന്നതെന്നും അന്ന് നമുക്ക് ആലോചിക്കാമെന്നായിരുന്നു ലിജോയുടെ മറുപടിയെന്നും അദ്ദേഹം പറയുന്നു.

മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍. പിന്നീട് ലിജോ വന്ന് ഒരു കഥ പറഞ്ഞിരുന്നുവെന്നും അത് തങ്ങള്‍ക്ക് ഇഷ്ടപെട്ടിരുന്നെങ്കിലും ലിജോ തന്നെ ആ കഥ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

‘ഞങ്ങള്‍ മലൈക്കോട്ടൈ വാലിബന് മുമ്പ് ആദ്യം വേറെ ഒരു പ്രൊജക്റ്റായിരുന്നു അനൗണ്‍സ് ചെയ്തിരുന്നത്. പക്ഷേ അതിന്റെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ ചില സംശയങ്ങള്‍ വന്നു. ടെക്നിക്കല്‍ ആസ്‌പെക്റ്റ്സിലായിരുന്നു ഈ സംശയം വന്നത്. അതിന്റെ സ്‌ക്രിപ്റ്റ് ഒന്നുകൂടെ കറക്റ്റ് ചെയ്യണമെന്ന് നിലയിലേക്ക് എത്തി.

ആ സമയത്താണ് എന്റെ ഒരു സുഹൃത്ത് വഴി ലിജോയോട് ഏതെങ്കിലും കഥയുണ്ടോ എന്ന് അന്വേഷിക്കുന്നത്. അന്ന് നമുക്ക് ആലോചിക്കാമെന്നായിരുന്നു ലിജോയുടെ മറുപടി. അതിന് ശേഷം ലിജോ വന്ന് ഒരു കഥ പറഞ്ഞു. അത് ഞങ്ങള്‍ക്ക് ഇഷ്ടപെടുകയും അത് അംഗീകരിക്കുകയും ചെയ്തു.

ലിജോയുടെ പടങ്ങള്‍ ഞാന്‍ കണ്ടിരുന്നു. എല്ലാമൊന്നും കണ്ടിരുന്നില്ല. അന്ന് ലിജോ പറഞ്ഞ കഥ വളരെ രസകരമായിരുന്നു. എനിക്കും ലാലിനും ആ കഥ ഇഷ്ടമായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ ലിജോ അതിന് ഒരു പ്രശ്നമുണ്ടെന്നും ആ സ്‌ക്രിപ്റ്റ് ശരിയാവില്ലെന്നും പറഞ്ഞു.

അന്ന് ഞങ്ങള്‍ ആകെ ഷോക്കായി. ലാലിന് ആ കഥ ഇഷ്ടപെട്ടിരുന്നു. ആള്‍ കഥ കേട്ട ശേഷം ഷൂട്ടിങ്ങിന് വേണ്ടി മൊറൊക്കോയിലേക്ക് പോയിരുന്നു. അതിന് ശേഷമാണ് ലിജോ വര്‍ഷങ്ങളായി മനസിലുള്ള മറ്റൊരു കഥ പറയുന്നത്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.


Content Highlight: Shibu Baby John Says Lijo Jose Pellissery Cancel A movie Before Valiban