ടെലിവിഷന്‍ അവതാരക, സിനിമാ നടി എന്നീ നിലകളില്‍ പ്രശസ്തയാണ് ശ്വേത മേനോന്‍. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് നടി സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പല ഭാഷകളിലായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു.
ടെലിവിഷന്‍ അവതാരക, സിനിമാ നടി എന്നീ നിലകളില്‍ പ്രശസ്തയാണ് ശ്വേത മേനോന്‍. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് നടി സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പല ഭാഷകളിലായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു.
മമ്മൂട്ടി നായകനായെത്തിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത തന്റെ കരിയര്‍ അരംഭിച്ചത്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും തന്റെ ആദ്യ സിനിമയെ കുറിച്ചുമുള്ള അനുഭവം പങ്കുവെക്കുകയാണ് നടി.
‘മമ്മൂക്ക എന്ന് പറഞ്ഞാല്‍ എനിക്ക് ഓര്‍മ വരുന്നത് എന്റെ ആദ്യത്തെ സിനിമയാണ്, അനശ്വരം. എന്റെ ആദ്യത്തെ ഹീറോ, ആദ്യത്തെ റൊമാന്റിക് ഹീറോ. പിന്നെ എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കിട്ടുന്നതും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച പാലേരിമാണിക്യം എന്ന സിനിമയിലൂടെയാണ്. ഇന്നാണ് എനിക്ക് മമ്മൂക്ക ഒരു റൊമാന്റിക് ഹീറോ.

അന്നെനിക്ക് ഒരു ബോധം ഒന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കുമ്പോള്‍ ഞാന്‍ സ്‌കൂള്‍ കുട്ടിയായിരുന്നു. അഭിനയിക്കുന്ന സമയത്ത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞത് ‘ മമ്മൂക്ക ഓരോ ഡയലോഗ് പറയുമ്പോഴും എനിക്ക് ഫൈവ് സ്റ്റാര്‍ വേണം’എന്നാണ്. അഞ്ച് രൂപയുടെ ആ ഫൈവ് സ്റ്റാര്‍ പാക്കറ്റില്‍ നിന്ന് മമ്മൂക്ക ഫൈവ് സ്റ്റാര്‍ തരും, ഞാന്‍ ഡയലോഗ് പറയും.
അന്ന് ആ പ്രിവിലേജ് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആലോച്ചിക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. അന്ന് അതിന്റെ പ്രധാന്യത്തെ പറ്റിയൊന്നും ചിന്തിച്ചിരുന്നില്ല,’ ശ്വേതാ മേനോന്‍ പറയുന്നു.
അനശ്വരം
ജോമോന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനശ്വരം. ചിത്രത്തില്‍ മമ്മൂട്ടി, ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശ്വേത മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ടി.എ. റസാഖാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
Content Highlight: Shewtha Menon sharing her experience about Mammootty and her first film anasharam