എഡിറ്റര്‍
എഡിറ്റര്‍
ഷെറിന്‍ മാത്യുവിന് ഭക്ഷണം കഴിക്കുന്നതിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല: വെസ്ലിയുടെ വാദങ്ങള്‍ തള്ളി അനാഥാലയത്തിന്റെ ഉടമ
എഡിറ്റര്‍
Friday 27th October 2017 10:13am

ന്യൂദല്‍ഹി: യു.എസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്ന് ഷെറിന്‍ കഴിഞ്ഞ അനാഥാലയത്തിലെ ഉടമ. വളര്‍ത്തച്ചന്‍ വെസ്ലി മാത്യു അവകാശപ്പെടുന്നതുപോലുള്ള പ്രശ്‌നമൊന്നും കുട്ടിക്ക് ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടായിരുന്നെന്നും അതിനാല്‍ എഴുന്നേല്‍ക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെന്നുമാണ് വെസ്ലി പറഞ്ഞത്. രാത്രി മൂന്നു മണിക്ക് എഴുന്നേറ്റപ്പോള്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുറത്തുനിര്‍ത്തി തിരിച്ചുവന്ന് പതിനഞ്ചുമിനിറ്റ് കഴിഞ്ഞു നോക്കിയപ്പോള്‍ കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വെസ്ലി മുമ്പു പറഞ്ഞത്.

എന്നാല്‍ ഷെറിന്റെ മൃതദേഹം ലഭിച്ചതോടെ വെസ്ലി മൊഴിമാറ്റി. ഷെറിനെ പാല് കുടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസതടമുണ്ടായാണ് കുട്ടി മരിച്ചതെന്നാണ് വെസ്ലി പറഞ്ഞത്.


Also Read: യുവാവിന്റെ കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവെപ്പ്: ഗുജറാത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു


എന്നാല്‍ ഷെറിന് ഒരു വൈകല്യവുമുണ്ടായിരുന്നില്ല എന്നാണ് അനാഥാലയ ഉടമ ബബിത കുമാരി അമേരിക്കന്‍ ടി.വിയോടു പറഞ്ഞത്. ‘അത് പാല്‍ കുടിക്കുന്ന കാര്യത്തിലായാലും ഭക്ഷണം കഴിക്കുന്ന കാര്യത്തിലായാലും’ അവര്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. കഴിഞ്ഞ ഞായറാഴ്ചയാണ് റിച്ചാര്‍ഡ്‌സണിലെ വീടിനു സമീപത്തുനിന്നും ഷെറിന്റെ മൃതദേഹം ലഭിച്ചത്.

Advertisement