ഷെയ്ഖ് മുഹമ്മദ് ബിന്‍ സായെദ് യു.എ.ഇ പ്രസിഡന്റായി അധികാരമേറ്റു
World News
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായെദ് യു.എ.ഇ പ്രസിഡന്റായി അധികാരമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th May 2022, 3:39 pm

ദുബായ്: അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റു. യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായെദ്.

അബുദാബിയില്‍ എല്ലാ യു.എ.ഇ എമിറേറ്റുകളുടെയും നേതാക്കള്‍ ചേര്‍ന്ന യോഗത്തിന് ശേഷം യു.എ.ഇ സുപ്രീം കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായെദ് അല്‍ നഹ്യാന്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് അധികാരമേറ്റത്.

ഷെയ്ഖ് ഖലീഫ ബിന്‍ സായെദിന്റെ സഹോദരനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായെദ്.

യു.എ.ഇയുടെ സായുധ സേനാ മേധാവി കൂടിയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി അദ്ദേഹം പൊതുവേദികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

അതേസമയം, പ്രസിഡന്റിന്റെ മരണത്തിന് പിന്നാലെ യു.എ.ഇയില്‍ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ലോക രാജ്യങ്ങളിലെ നേതാക്കള്‍ യു.എ.ഇ പ്രസിഡന്റിന്റെ മരണത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Sheikh Mohamed bin Zayed elected as the new President of UAE