ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് രാജ്യത്തെ യു.എസിന് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് രാജ്യത്തെ യു.എസിന് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് യൂനുസ് ബംഗ്ലാദേശ് ഭരിക്കുന്നതെന്നും തന്റെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചിത് അക്കാരണത്താലാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു.
സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വേണമെന്നുള്ള യു.എസിന്റെ ആവശ്യം തന്റെ പിതാവ് അംഗീകരിക്കാത്തതിനാലാണെന്നാണ് അദ്ദേഹത്തിന് സ്വന്തം ജീവന്‍ പണയം നല്‍കേണ്ടി വന്നതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അധികാരത്തില്‍ തുടരാനായി രാജ്യം വില്‍ക്കുന്നതിനെ കുറിച്ച് താനൊരിക്കലും ചിന്തിച്ചിട്ടില്ലെന്നും അതിനാല്‍ തന്റെ വിധിയും പിതാവിനെ പോലെ തന്നെയായിരിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
വിവിധ അന്താരാഷ്ട്ര മേഖലകളില്‍ നിരോധിക്കപ്പെട്ടവരുടെ പോലും സഹായത്തോടെയാണ് യൂനുസ് അധികാരം പിടിച്ചെടുത്തതെന്നും അവരില്‍ നിന്നും ജനങ്ങളെ തങ്ങള്‍ സംരക്ഷിച്ചിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണത്തിന് ശേഷം തങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കുകയും പലരും അറസ്റ്റിലാവുകയും ചെയ്തു. ഇപ്പോള്‍ ജയിലുകള്‍ ശൂന്യമാണെന്നും അവര്‍ തീവ്രവാദികളെ ഉള്‍പ്പെടെ വെറുതെ വിടുകയായിരുന്നുവെന്നും ഇപ്പോള്‍ ബംഗ്ലാദേശ് ഭരിക്കുന്നത് തീവ്രവാദികളാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ടതിന് ശേഷം ഹസീനയുടെയും അവരുടെ മുതിര്‍ന്ന പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ മേലും നിരവധി കേസുകള്‍ ചുമത്തിയിട്ടുണ്ട്. രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ പ്രതിഷേധക്കാര്‍ അവരുടെ ഔദ്യോഗിക വസതി ആക്രമിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ച് മുതല്‍ ഹസീന ഇന്ത്യയില്‍ പ്രവാസത്തിലാണ്. മൂന്നാഴ്ച നീണ്ടുനിന്ന ഷെയ്ഖ് ഹസീന വിരുദ്ധ പ്രതിഷേധത്തിനിടെ 1,400 പേര്‍ വരെ കൊല്ലപ്പെട്ടിരിക്കാമെന്ന് ഫെബ്രുവരിയില്‍ യു.എന്‍ മനുഷ്യാവകാശ ഓഫീസ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Content Highlight: Sheikh Hasina alleges that terrorist leader Yunus sold Bangladesh to the US