എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക ഇവരാണ്; ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്: ഷീല
Entertainment news
എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക ഇവരാണ്; ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th May 2022, 9:32 pm

തെന്നിന്ത്യയിലൊന്നാകെ വലിയ ഫാന്‍ബേസുള്ള താരമാണ് നയന്‍താര. മലയാളത്തില്‍ സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് തമിഴിലും തെലുങ്കിലുമായി അഭിനയിച്ച് സൂപ്പര്‍സ്റ്റാറായി മാറുകയായിരുന്നു.

നയന്‍താരയെക്കുറിച്ച് മനസ്സിനരക്കരെയില്‍ ഒരുമിച്ചഭിനയിച്ച നടി ഷീല പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ലെങ്കിലും അഭിനന്ദിക്കാന്‍ തോന്നിയ നടി നയന്‍താരയാണെന്നും ഇത്രയും ഭംഗിയുള്ള ഒരാളെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ഷീല പറയുന്നത്.

മഴവില്‍ മനോരമ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷീല.

”എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷെ, എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്.

മനസ്സിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവള്‍ ആദ്യമായി അഭിനയിച്ചത്.

എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്‌നേഹമുണ്ട്. പിന്നെ ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്,” ഷീല പറഞ്ഞു.

മനസ്സിനക്കരെ സിനിമയുടെ സെറ്റില്‍ വെച്ച്ഡയാന മറിയം കുര്യന്‍ എന്ന പേര് മാറ്റി നയന്‍താര എന്ന് മാറ്റിയതിനെക്കുറിച്ചും മുമ്പ് പല അഭിമുഖങ്ങളിലും ഷീലയും സംവിധായകന്‍ സത്യന്‍ അന്തിക്കാടും പറഞ്ഞിട്ടുണ്ട്.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതുവാക്കുള രണ്ട് കാതല്‍ ആണ് നയന്‍താരയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. വിജയ് സേതുപതി, സാമന്ത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlight: Sheela about Nayanthara, says such a beautiful and talented actress