അവള്‍ അച്ഛനെപ്പോലെയല്ല, അഴിമതിക്കാരിയാണ്; ഡി.എം.കെ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അമ്മ
Tamil Nadu Election 2021
അവള്‍ അച്ഛനെപ്പോലെയല്ല, അഴിമതിക്കാരിയാണ്; ഡി.എം.കെ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th April 2021, 11:00 pm

തെങ്കാശി: അലങ്കുളത്ത് മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാര്‍ത്ഥിയും മുന്‍ എം.എല്‍.എയുമായ പൂങ്കോതൈയ്‌ക്കെതിരെ അമ്മ കമല അലദി അരുണ. പുങ്കോതൈയിയെ വിജയിപ്പിക്കരുതെന്നും അവര്‍ അഴിമതി നടത്തുമെന്നുമാണ് കമലയുടെ ആരോപണം.

മുന്‍ മന്ത്രി അലദി അരുണയുടെ ഭാര്യയാണ് കമല. എന്നാല്‍ പിതാവിന്റെ ഒരു ഗുണവും പൂങ്കോതൈക്കില്ലെന്നും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നമാണ് കമല പറയുന്നത്.

മകളുടെ പരാജയം ഉറപ്പാക്കാന്‍ താന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

‘അലദി അരുണയാണ് അലങ്കുളത്ത് റൈസ് മില്‍ വ്യവസായം കൊണ്ടുവന്നത്. അദ്ദേഹം ഒരിക്കലും കൈക്കൂലി ആവശ്യപ്പെടില്ല. തന്റെ മണ്ഡലത്തിലെ ജനങ്ങളെ നന്നായി പരിപാലിക്കുമായിരുന്നു’, കമല പറയുന്നു.

എന്നാല്‍ മകള്‍ അങ്ങനെയല്ലെന്നും അലങ്കുളത്തെ വേണമെങ്കില്‍ വിറ്റുകളയാനും മടിക്കില്ലെന്നും കമല പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പൂങ്കോതൈയ്ക്കാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: She is corrupt, don’t vote for her: Mother’s allegation against her DMK candidate daughter