നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ ലീഡ് നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 5771 വോട്ടുകളുടെ ലീഡ് ആണ് ആര്യാടൻ ഷൗക്കത്തിനുള്ളത്.
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ ലീഡ് നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 5771 വോട്ടുകളുടെ ലീഡ് ആണ് ആര്യാടൻ ഷൗക്കത്തിനുള്ളത്.
ആറാം റൗണ്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് 19,472 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർഥി ഷൗക്കത്തിന് 24 ,229 വോട്ടും പി.വി അൻവറിന് 7,777 വോട്ടും എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജിന് 2 ,786 വോട്ടും ലഭിച്ചു.
മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ യു.ഡി.എഫിന് ലീഡ് ലഭിച്ചു. വഴിക്കടവിൽ പ്രതീക്ഷിച്ച വോട്ടിൽ ചെറിയ കുറവുണ്ടായി. അവിടെ യു.ഡി.എഫ് വോട്ടുകൾ അൻവർ പിടിച്ചു. മുത്തേടത്തും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. എടക്കര പഞ്ചായത്തിലും യു.ഡി.എഫിനാണ് ലീഡ്.
അതേസമയം വോട്ടെടുപ്പിൽ ആദ്യമായി ഒരു പഞ്ചായത്തിൽ ലീഡ് നേടിയിരിക്കുകയാണ് എൽ.ഡി.എഫ്. പോത്തുകല്ലിൽ വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ടിൽ എൽ.ഡി.എഫിന് 146 വോട്ടുകളുടെ ലീഡ് ലഭിച്ചിരിക്കുകയാണ്.
നിലമ്പൂർ നഗരസഭയിൽ കുറഞ്ഞത് ആയിരം വോട്ടിൻ്റെ ലീഡാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. നഗരസഭയ്ക്കെതിരെ നിലനിൽക്കുന്ന പ്രതിഷേധവും കൂടെ അനുകൂലമായി വന്നാൽ ഇതു രണ്ടായിരം വരെ ലീഡിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലുമാണ്.
Content Highlight: Shaukat’s lead crosses 5,000; UDF begins jubilation