തരൂര്‍ വീണ്ടും വിവാഹിതനാവുന്നു ?
India
തരൂര്‍ വീണ്ടും വിവാഹിതനാവുന്നു ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th April 2010, 4:14 pm

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കശ്മീരി സ്വദേശിയായ സുനന്ദ എന്ന ബ്യൂട്ടീഷനെ തരൂര്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്നാണു റിപ്പോര്‍ട്ട്. രണ്ടാം ഭാര്യ കാനഡ സ്വദേശിനി ക്രിസ്റ്റ ജൈല്‍സുമായി നിയമപരമായി പിരിഞ്ഞ ശേഷമായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്റ്റ ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള നിരായുധീകരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയാണ്.

തരൂരിന്റെ സ്വകാര്യ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്തയെ കുറിച്ചു പ്രതികരിച്ചത്. ഔദ്യോഗികമായി അറിയിക്കേണ്ട വിഷയങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു. ദുബായില്‍ താമസിച്ചിരുന്ന കാലത്ത് സുനന്ദ ഒരു തിരുമ്മല്‍ കേന്ദ്രം നടത്തിയിരുന്നു. 54 വയസ്സുള്ള തരൂരിന്റെ ആദ്യ ഭാര്യ ബാല്യകാല സുഹൃത്തായിരുന്ന തിലോത്തമ മുഖര്‍ജി ആയിരുന്നു.