അത് അവര്‍ കൈകാര്യം ചെയ്തു, ഇനി! സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് തരൂര്‍
national news
അത് അവര്‍ കൈകാര്യം ചെയ്തു, ഇനി! സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് തരൂര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 9:42 am

ന്യൂദല്‍ഹി:  കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിച്ച് നിലപാടറിയാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന്  തരൂര്‍ പരിഹസിച്ചു.

‘ ഈ കമ്മിറ്റി രൂപീകരിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നിരിക്കണം. കാര്‍ഷിക ബില്ലുകള്‍ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ എങ്ങനെ കണ്ടെത്താം? അത് അവര്‍  കൈകാര്യം ചെയ്തു,” സമിതി രൂപീകരണത്തെക്കുറിച്ച്  തരൂര്‍ പറഞ്ഞു.
മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും  അദ്ദേഹം ചോദിച്ചു.

സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ്  പ്രതികരണവുമായി തരൂര്‍ രംഗത്തെത്തിയത്.
സുപ്രീംകോടതി  നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.
സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷകരും രംഗത്തെത്തിയിരുന്നു.

അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിലപാട് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights: Shashi Tharoor  about Supreme Court Verdict On Farmers Protest