അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. പിന്നീട് അൽഫോൺസിൻ്റെ തന്നെ പ്രേമത്തിലെ ഗിരിരാജൻ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ അവതരിപ്പിച്ചു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. പിന്നീട് അൽഫോൺസിൻ്റെ തന്നെ പ്രേമത്തിലെ ഗിരിരാജൻ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ അവതരിപ്പിച്ചു.
അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ചിരുന്നു. പടക്കളം എന്ന ചിത്രത്തിലെ വേഷമാണ് വില്ലൻ കഥാപാത്രത്തിൽ ഒടുവിൽ അഭിനയിച്ചത്. ഇപ്പോൾ വില്ലൻ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍.
‘പ്രേമത്തിന് ശേഷം വന്ന കഥാപാത്രങ്ങളിൽ എൻ്റെ ധൈര്യക്കുറവ് കൊണ്ടു വിട്ടുകളഞ്ഞ കുറച്ചധികം നല്ല റോളുകളുണ്ട്. നല്ല ആക്ടറാണെന്നു വിശ്വാസമില്ലാത്തത് ആയിരുന്നു പ്രശ്നം. വരത്തനിലേക്ക് അമലേട്ടൻ (സംവിധായകൻ അമൽ നീരദ്) വിളിച്ചപ്പോൾ നോ പറയാനായില്ല. ആ റോളിനെ കുറിച്ച് മനോഹരമായി വിവരിച്ചുതന്നു.

സ്കൂളിൽ വെച്ച് കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലൻസുമൊക്കെ മനംമടുപ്പിക്കും. പണ്ട് പരുത്തിവീരൻ സിനിമ കാണാൻ തിയേറ്ററിൽ പോയി. ക്ലൈമാക്‌സിൽ മുത്തഴകിൻ്റെ തലയിൽ ആണി കയറുന്ന സീൻ കണ്ടു ഛർദിച്ചു. ദിവസങ്ങളോളം അതു വിങ്ങലായി. അതുകൊണ്ടാകും പെൺകുട്ടികളെ ഉപദ്രവിക്കുന്ന സീനിൽ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുണ്ട്.
അഞ്ചാം പാതിരയിൽ കത്തിയിൽ പുരട്ടിയിരുന്ന രക്തം കൂടുതലാണ് എന്ന് പറഞ്ഞു ക്രൂവിനെ ഞെട്ടിച്ചിട്ടുണ്ട്. അതിലും ഞെട്ടിയത് ആ സിനിമയ്ക്ക് പിന്നാലെ തമിഴിലെ ആദ്യ ഓഫർ വന്നപ്പോഴാണ്. ഒരു ദിവസം അജു വർഗീസിന്റെ ഫോൺ, ‘തമിഴിലൊരു വേഷമുണ്ട്, ആർ.ജെ ബാലാജി വിളിക്കും’ എന്ന്.
സൊർഗവാസൽ എന്ന സിനിമയിലെ ക്രൂരനായ പൊലീസ് വേഷത്തിലേക്കു കാസ്‌റ്റ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു, ‘റൊമ്പ മോശവാനവൻ, ഡെവിളിഷ്’ എന്നും. വരത്തൻ, അഞ്ചാം പാതിര, സൊർഗവാസൽ, പടക്കളം എന്നിവക്ക് ശേഷം അഞ്ചാമത്തെ വില്ലൻ വേഷം ചർച്ചയിലാണ്. ഇതിന്റെ മറുവശത്ത് ഒട്ടും ടോക്സിക് അല്ലാത്ത നായകവേഷങ്ങൾ കിട്ടുന്നതിൻ്റെ സന്തോഷവുമുണ്ട്,’ ഷറഫുദ്ദീന്‍ പറയുന്നു.
Content Highlight: Sharafudheen Talking about Villain Character he did