വിനായകന്‍ 'on board' എന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല; വീഡിയോ പുറത്ത് വിട്ട് ഷറഫുദ്ദീന്‍
Malayalam Cinema
വിനായകന്‍ 'on board' എന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല; വീഡിയോ പുറത്ത് വിട്ട് ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th October 2025, 8:45 pm

 

ദി പെറ്റ് ഡറ്റക്ടീവ് സിനിമയുടെ രസകരമായ പ്രൊമോ വീഡിയോ പങ്കുവെച്ച് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ഷറഫുദ്ദീന്‍. നടന്‍ വിനായകന്‍ ഷറഫുദ്ദീനോട് ക്ഷുഭിതനാകുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം എന്ന അടികുറിപ്പോടെയാണ് ഷറഫുദ്ദീന്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തു.

ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവന് അകത്ത് നിന്ന് വിനായകന്‍ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നതും ഷറഫുദ്ദീന്‍ സമാധാനിപ്പിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ ഈ ഭാഗം മാത്രം കണ്ട് വിനായകന് നേരേ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്.

മുമ്പ് കടുവകളോട് സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഷറഫുദ്ദീന്‍ പ്രോമോ വീഡിയോ പുറത്തിറക്കിയത്. അതേസമയം ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാനവേഷങ്ങളിലെത്തിയ പെറ്റ് ഡിറ്റക്ടീവ് മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

പ്രനീഷ് വിജയന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കോമഡി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായാണ് എത്തിയത്. സിനിമയില്‍ ഷറഫുദ്ദീനും അനുപമ പരമേശ്വരനും പുറമെ വിനയ് ഫോര്‍ട്ട്, ജോമോന്‍ ജ്യോതിര്‍, വിജയരാഘവന്‍, വിനായകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അധികം ചിന്തിക്കാതെ ഫ്രീയായി ചിരിക്കാനും സ്വയം മറക്കാനുമുള്ള രണ്ട് മണിക്കൂറാണ് തങ്ങള്‍ പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ സിനിമയെ കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞിരുന്നു. ‘നോ ബ്രെയ്നര്‍’ എന്ന ശ്രേണിയില്‍ വന്ന് സിനിമയാണിതെന്നും അങ്ങനെയുള്ള സിനിമയുടെ ക്ലാസിക് ഉദാഹരണം സി.ഐ.ഡി മൂസയാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞിരുന്നു.

Content highlight: Sharafudheen shared a  promo video for the movie The Pet Detective