തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാനവേഷത്തിലെത്തിയ പെറ്റ് ഡിറ്റക്ടീവ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ മുതലുള്ള ചര്‍ച്ചാവിഷയമായിരുന്നു ‘പ്രേമ’ത്തിലെ മേരിയും ഗിരിരാജന്‍ കോഴിയും ഒന്നിക്കുന്നുവെന്നത്.
ഇപ്പോള്‍ സിനിമയെ കുറിച്ചും അനുപമയെ കുറിച്ചും സംസാരിക്കുകയാണ് നടന്‍. പ്രേമത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്കും അനുപമ പരമേശ്വരനും സിനിമയില്‍ വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുവെന്ന് ഷറഫുദ്ദീന്‍ പറയുന്നു.
‘പ്രേമത്തിന് ശേഷം അനുപമ തെലുങ്കില്‍ പോയി ഒരുപാട് ചിത്രങ്ങള്‍ ചെയ്തു. 2020ല്‍ ആണ് ഈ ചിത്രം പ്ലാന്‍ ചെയ്യുന്നത്. അപ്പോള്‍ തന്നെ അനുപമയെ വിളിച്ചു സംസാരിച്ച് ഉറപ്പിച്ചു. അനുപമ ഒരുപാട് തിരക്കിനിടയിലും ഞങ്ങളുമായി സഹകരിച്ചിരുന്നു,’ ഷറഫുദ്ദീന്‍ പറഞ്ഞു.
ചിത്രത്തിലെ പാട്ടിന്റെ പ്രധാന്യത്തെ കുറിച്ചും നടന്‍ സംസാരിക്കുകയുണ്ടായി. പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് സിനിമയിലെന്നും സിനിമയുടെ സെക്കന്‍ഡ് ഹീറോ സംഗീത സംവിധായകനാണെന്നും ഷറഫുദ്ദീന്‍ പറയുന്നു. എല്ലാ പാട്ടുകളും സന്ദര്‍ഭവുമായി ചേര്‍ന്നു പോകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രേമത്തിന്റെ സംഗീത സംവിധായകന്‍ രാജേഷ് മുരുകേശാണ് പെറ്റ് ഡിറ്റക്ടീവ് പാട്ടുകള്‍ ചെയ്തിരിക്കുന്നത്. ഒരു സുഹൃത്തിന്റെ നായയെ കാണാതായതില്‍ നിന്നാണ് ഞങ്ങള്‍ക്ക് ‘പെറ്റ് ഡിറ്റക്ടീവ്’ സിനിമയുടെ ആശയം കിട്ടിയതെന്നും വളര്‍ത്തുമൃഗങ്ങള്‍ക്കു വേണ്ടിയും ഒരു ഡിറ്റക്ടീവ്. ഭാവിയില്‍ ഉണ്ടാകുമോ എന്നായിരുന്നു ചിന്തയെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
പ്രണീഷ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ദി പെറ്റ് ഡിറ്റക്റ്റീവ് ഒക്ടോബര്‍ 16 നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ അനുമപക്കും ഷറഫുദ്ദീനും പുറമെ ശ്യാം മോഹന്‍, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Content highlight: Sharafudheen is talking about the film Pet Detective Movie and Anupama parameshwaran