പുതിയ ചിത്രമായ പെറ്റ് ഡിക്ടറ്റീവിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ഷറഫുദ്ദീന്‍. നവാഗതനായ പ്രനീഷ് വിജയന്‍ രചനയും സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്.
ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍. കെവിന്‍ എന്ന് പേരുള്ള ഷിറ്റ്‌സു നായ ചിത്രത്തിലെ പ്രധാന കഥാപാത്രമാണെന്ന് അദ്ദേഹം പറയുന്നു.
‘ഒരു പാട്ട് രംഗത്തിനായി നായ്ക്കള്‍, വെള്ള എലി, മാകാവ്കള്‍, ഇഗ്വാനകള്‍ എന്നിവയൊക്ക ഉപയോഗിച്ചു. ഇതൊന്നുമല്ലാത്ത ഒരു എക്‌സോട്ടിക് പെറ്റ് ഉണ്ട്. അതിന്റെയാണ് കഥ. മൃഗങ്ങളുടെ മൂഡ് അനുസരിച്ച് പലപ്പോഴും ഷൂട്ട് പോലും നിര്‍ത്തിവച്ചിട്ടുണ്ട്. ഹസ്‌കി നായയെ ഇടയ്ക്കിടെ എ.സിയില്‍ ഇരുത്തണം. അതിന്റെ സൗകര്യത്തിനായി നമ്മള്‍ വെറുതെ ഇരിക്കണം. നിര്‍മാതാവ് എന്ന രീതിയില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും എല്ലാവരെയും അത് രസിപ്പിക്കും എന്നുറപ്പാണ്,’ ഷറഫുദ്ദീന്‍ പറയുന്നു.
അധികം ചിന്തിക്കാതെ ഫ്രീയായി ചിരിക്കാനും സ്വയം മറക്കാനുമുള്ള രണ്ട് മണിക്കൂറാണ് തങ്ങള്‍ പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നും ‘നോ ബ്രെയ്‌നര്‍’ എന്ന ശ്രേണിയിലെ ഇത്തരം സിനിമകളുടെ മലയാളത്തിലെ ക്ലാസിക് ഉദാഹരണം സി.ഐ.ഡി മൂസയാണെന്നും ഷറഫുദ്ദീന്‍ പറയുന്നു. അതുപോലൊരു സിനിമ ഇനി ഉണ്ടാകും എന്ന് പറയാന്‍ തനിക്ക് പറ്റില്ലെന്നും എങ്കിലും അങ്ങനെയൊരു സിനിമ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സിനിമയില്‍ വിജയരാഘവന്‍, പ്രസീത തുടങ്ങി സീനിയര്‍ താരങ്ങള്‍ മുതല്‍ പുതു തലമുറയിലെ ശ്യാം മോഹന്‍, ജോമോന്‍ ജ്യോതിര്‍ തുടങ്ങി ധാരാളം അഭിനേതാക്കങ്ങളുണ്ട്. അടിസ്ഥാന കഥ രൂപപ്പെടുത്തിയതിന്് ശേഷം ഇവരെല്ലാം ചേര്‍ന്ന് ഇംപ്രൊവൈസ് ചെയ്യുകയായിരുന്നു,’ഷറഫുദ്ദീന്‍ പറഞ്ഞു.
Content highlight: Sharafudheen is sharing details about the new film Pet Detective