രജിനികാന്തിനൊപ്പം ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞതാണ് ആ സിനിമ തന്ന മറ്റൊരു ഭാഗ്യം: ഷറഫുദ്ദീന്
Malayalam Cinema
രജിനികാന്തിനൊപ്പം ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞതാണ് ആ സിനിമ തന്ന മറ്റൊരു ഭാഗ്യം: ഷറഫുദ്ദീന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 9:37 am

മനു സ്വരാജ് രചനയും സംവിധാനവും നിര്‍വഹിച്ച് ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് പടക്കളം. ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ഭാഗമായി പടക്കളം ടീം രജിനികാന്തിനെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ചും, ഹലോ മമ്മീ, പടക്കളം എന്നീ ഹൊറര്‍ ഫാന്റസി ഴോണറുകളില്‍ വരുന്ന സിനിമകളിലെ പോലെയുള്ള അനുഭവങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോടും പ്രതികരിക്കുകയാണ് ഷറഫുദ്ദീന്‍.

പടക്കളത്തില്‍ കോമഡിയും ഫാന്റസിയും കൂടുതലുണ്ടെന്നും രണ്ടാം പകുതിയില്‍ സുരാജിനെ അനുകരിച്ചുവെന്നൊക്കെ സിനിമ റിലീസായപ്പോള്‍ മീം കണ്ടുവെന്നും അദ്ദേഹം  പറയുന്നു. പടക്കളം തന്ന മറ്റൊരു ഭാഗ്യം സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം കുറച്ച് സമയം ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞതാണെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു

തന്റെ അച്ഛന്‍ റിട്ടയറാകുന്നതിന് മുമ്പ് തങ്ങള്‍ ചൊവ്വരയിലെ വാപ്പച്ചിയുടെ നാട്ടിലേക്ക് താമസം മാറിയിരുന്നുവെന്നും ബസിലാത്തതുകൊണ്ട് സെക്കന്‍ഡ് ഷോ കഴിഞ്ഞാല്‍ നടക്കുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു. ആലുവ റെയില്‍വേസ്റ്റേഷന് പിന്നിലൂടെ നടന്ന് പെരിയാര്‍ ക്രോസ് ചെയ്താണ് പോകാറുള്ളതെന്നും ആ നടപ്പുകള്‍ക്കിടെ ഒരിക്കല്‍ പോലും ഒരു ഹൊറര്‍ കഥാപാത്രത്തെയും താന്‍ മുന്നില്‍ കണ്ടിട്ടില്ലെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പടക്കളത്തില്‍ കോമഡിയും ഫാന്റസിയും കൂടുതലുണ്ട്. രണ്ടാം പകുതിയില്‍ സുരാജേട്ടനെ അനുകരിച്ചു എന്നൊക്കെ സിനിമ റിലീസായപ്പോള്‍ മീം കണ്ടു. എന്റെ കഥാപാത്രമായ രഞ്ജിത് സാര്‍, ഷാജി സാറിലേക്കു പരകായ പ്രവേശം നടത്തുമ്പോള്‍ സുരാജേട്ടന്‍ കൈ പിടിക്കുന്നതു പോലെയൊക്കെ വരാന്‍ ശ്രദ്ധിച്ചിരുന്നു. ആ സിനിമ മറ്റൊരു ഭാഗ്യം കൂടി തന്നു, സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം കുറച്ചു സമയം ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞു,’  ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharafuddeen says that another blessing of the film Padakalam was being able to spend some time with Rajinikanth.