ശാരദ ചലച്ചിത്രോത്സവ വേദിയിലെത്തിയപ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th December 2010, 11:33 pm
ആദ്യകാല തെന്നിന്ത്യന്‍ നടി ശാരദ ചൊവ്വാഴ്ച തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലെത്തി. മേളയില്‍ പഴയകാല മലയാള സിനിമകളെക്കുറിച്ചുള്ള പ്രവര്‍ശനം അവര്‍ നേരിട്ടു കണ്ടു. ഒടുവില്‍ കുറച്ച് നേരം ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് അവര്‍ മടങ്ങിയത്.
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ ലഭിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് ശാരദ ശാരദ ജനിച്ചത് ആന്ധ്രപ്രദേശിലാണ് . മലയാള സിനിമകളിലെ നായികാ കഥാപാത്രങ്ങള്‍ക്ക് നിറം നല്‍കിയ ശാരദ തെലുങ്ക് ഭാഷയിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ശകുന്തള, മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകള്‍ എന്നിവ ശാരദയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങളാണ്.




