എനിക്ക് വേണ്ടി ലോകേഷ് സാർ ലിയോയിലെ ആ സീൻ മാറ്റി: ശാന്തി മായാദേവി
Film News
എനിക്ക് വേണ്ടി ലോകേഷ് സാർ ലിയോയിലെ ആ സീൻ മാറ്റി: ശാന്തി മായാദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd November 2023, 7:31 pm

ദൃശ്യം 2 വിൽ കോർട്ട് സീനിലൂടെ പ്രേക്ഷകർക്ക് സുപരിചതയാണ് ശാന്തി മായാദേവി. ലിയോ സിനിമയിൽ തനിക്ക് വേണ്ടി ഒരു സീൻ മാറ്റിയെന്ന് പറയുകയാണ് ശാന്തി. മോഹൻലാൽ നായകനാകുന്ന റാം സിനിമയുടെ ലൊക്കേഷനിൽ വെച്ച് ശാന്തിക്ക് കാലിന് പരിക്ക് പറ്റി സർജറി കഴിഞ്ഞിരുന്നു.

അതുകൊണ്ട് മൂവ്മെന്റ് ഉള്ള ഷോട്ടുകൾ തനിക്ക് ചെയ്യാൻ കഴിയാത്തതുകൊണ്ട് ഒരു സീൻ മാറ്റാൻ വേണ്ടി ലോകേഷ് കനകരാജിനോട് താൻ പറഞ്ഞിരുന്നെന്നും അങ്ങനെയതിൽ മാറ്റം വരുത്തിയെന്നും ശാന്തി മായാദേവി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് ആൾട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നല്ലൊരു വിസിബിലിറ്റി ഉള്ള ഒരു ഷോർട്ട് ആയിരുന്നു. വിജയ് സാറിന്റെ കൂടെ കോടതിയിൽ നിന്ന് പുറത്തേക്ക് ഇങ്ങനെ നടന്ന് ഇറങ്ങുന്നു, പത്രക്കാരെ ഒക്കെ കാണുന്നു, അവരുടെ കൂടെ നടന്ന് അവരെ ജീപ്പിൽ കയറ്റിവിടുന്നു. ഇതായിരുന്നു ഷോട്ട്.

ഞാൻ ചെല്ലുമ്പോൾ തന്നെ വിജയ് സാർ പാർത്ഥിപന്റെ ഗെറ്റപ്പിൽ മുടിയൊക്കെ സൈഡിലേക്ക് മാറ്റി ഇരിക്കുകയാണ്. ലോകേഷ് കനകരാജ് സാറ് അടുത്തുണ്ട്. അങ്ങോട്ട് നോക്കണോ ഇങ്ങോട്ട് നോക്കണോ എന്ന കൺഫ്യൂഷനാണ്. രണ്ടുപേരെയും ആദ്യമായിട്ടാണ് കാണുന്നത്.
ലോകേഷ് സാറിനെ ചെന്നൈയിൽ വന്നിട്ട് കാണാൻ പറഞ്ഞിരുന്നു. പക്ഷേ കാലിന് വയ്യാത്തതുകൊണ്ട് പോകാൻ കഴിഞ്ഞിരുന്നില്ല.

ഞാൻ വിജയ് സാറിനെ നോക്കിയിട്ട് ഹായ് സാർ, ഞാൻ ശാന്തി, ലോയറാണ് ഹൈകോർട്ടിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. ശരിക്കും വക്കീലാണോ എന്ന് വിജയ് സാർ ചോദിച്ചു. അപ്പോൾ തൃഷ മാം ‘അവർ ലോയറാണ്, അങ്ങനെയാണ് ഇങ്ങനെയാണ്, ജീത്തു സാറിൻറെ കൂടെ റാമിൽ ഉണ്ടായിരുന്നു’ എന്നൊക്കെ പറഞ്ഞു.

അതിന് ശേഷം അകത്തേക്ക് കയറിയതിന് ശേഷം ഞാൻ ഈ ഷോട്ടിന്റെ സമയത്താണ് പറയുന്നത് എനിക്ക് ഇങ്ങനെ കാലിന് ഒരു സർജറി ഉണ്ടായിരുന്നു, ഞാൻ റാമിനോട് പറഞ്ഞതുമാണ്‌ , എനിക്ക് മൂവ്മെൻ്റ് പറ്റില്ല, കോർട്ട് സീൻ എന്ന് മാത്രം പറഞ്ഞിട്ടാണ് ഞാൻ വന്നത് എന്ന്. എനിക്ക് മുഴുവൻ നടക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എൻ്റെ അവസ്ഥ ഇതാണ്. ഹീൽസ് ഇട്ടിട്ട് നടക്കാൻ പറ്റില്ല.

‘ഓ അങ്ങനെയാണോ കുഴപ്പമില്ല’ അദ്ദേഹം കുറച്ചു നേരം ആലോചിച്ചതിനുശേഷം ‘നമുക്ക് ചെയ്യാം നിങ്ങൾ ഇവിടെ വന്ന് നിന്നിട്ട് എടുക്കാം ബാക്കി നടക്കേണ്ട കാര്യമില്ല’ എന്ന രീതിയിൽ പറഞ്ഞു. ഭയങ്കര കൂൾ ആയിട്ടാണ് അദ്ദേഹം പറഞ്ഞത്. ആ സീൻ മാറ്റി ചേഞ്ച് ചെയ്തു.
അത്രയും വലിയൊരു മൂവിയിൽ ഞാൻ വേണം എന്നുള്ളൊരു സീൻ ഒന്നുമില്ല. ലോകേഷ് സാർ വളരെ കൂളായിട്ട്, കുഴപ്പമില്ല നമുക്ക് അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു,’ ശാന്തി മായാദേവി പറഞ്ഞു.

Content Highlight: Shanti Mahadevi says that Leo changed a scene for her in the film