മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ സിനിമ കരിയര്‍ ആരംഭിച്ച ശാന്തി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നിദ്ര, സാഗരം ശാന്തം, ചകോരം തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമാണ്.
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ സിനിമ കരിയര്‍ ആരംഭിച്ച ശാന്തി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നിദ്ര, സാഗരം ശാന്തം, ചകോരം തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമാണ്.
തന്റെ ആദ്യ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത അവര്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ വീണ്ടും സിനമാരംഗത്ത് സജീവമായി. ശാന്തി കൃഷ്ണ ഭാഗമാകാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് വള. മുഹഷിനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയരാഘവനും ശാന്തികൃഷ്ണയും പ്രണയ ജോഡികളായാണ് എത്തുന്നത്.
തനിക്ക് പണ്ട് സിനിമയില്‍ പ്രണയരംഗങ്ങള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ശാന്തികൃഷ്ണ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എനിക്ക് പണ്ട് റൊമാന്‍സ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പത്തോ, പതിനാറോ വയസിലാണ് അഭിനയിക്കാന്‍ വരുന്നത്. അതും നിദ്ര പോലത്തെ സിനിമയില്‍. നിദ്രയില്‍ കല്യാണം കഴിഞ്ഞ ഒരു സ്ത്രീയാണ്. ആ സമയത്തൊന്നും എനിക്ക് ഒട്ടും പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ കഴിയില്ലായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയാത്തത് കൊണ്ട് ദേഷ്യം വരാത്ത ഭരതേട്ടന് പോലും ദേഷ്യം വരുമായിരുന്നു.
പക്ഷേ പ്രണയരംഗങ്ങള്‍ ചെയ്യാന്‍ ഡാന്‍സ് എന്നെ ഒരുവിധത്തില്‍ സഹായിച്ചിട്ടുണ്ട്. കാരണം ഡാന്‍സ് ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ ക്യാരക്ടര്‍ മൈന്‍ഡിലേക്ക് കൊണ്ട് വരാനും, അത് ഫീല്‍ ചെയ്ത് ചെയ്യാനും കഴിയും. ആ കഥാപാത്രം മനസില്‍ വിചാരിച്ചാണ് നമ്മള്‍ അഭിനയിക്കുന്നത്.ആ കഥാപാത്രം മനസില്‍ വിചാരിച്ചാണ് നമ്മള്‍ അഭിനയിക്കുന്നത്. അപ്പോള്‍ ഷോട്ടില്‍ ക്ലോസപ്പൊക്കെ എടുക്കുമ്പോള്‍ നാണമൊക്കെ ചെയ്യാന്‍ പറ്റും. വ്യക്തിപരമായി ഡാന്‍സ് ആ രീതിയില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്,’ ശാന്തി കൃഷ്ണ പറയുന്നു.
Content highlight: Shanthi Krishna says that It was difficult to do romance in cinema but dance helped