ക്യാപ്റ്റന്‍ ഗാംഗുലി തന്നെ, ലക്ഷ്മണിന് സ്ഥാനമില്ല; ഏറ്റവും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ഷെയ്ന്‍ വോണ്‍
Cricket
ക്യാപ്റ്റന്‍ ഗാംഗുലി തന്നെ, ലക്ഷ്മണിന് സ്ഥാനമില്ല; ഏറ്റവും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ഷെയ്ന്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st April 2020, 5:36 pm

സിഡ്‌നി: താന്‍ നേരിട്ട ഇന്ത്യക്കാരെ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുപ്പ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍. സൗരവ് ഗാംഗുലിയാണ് വോണിന്റെ ഇന്ത്യന്‍ ടെസ്റ്റ് ഇലവന്റെ ക്യാപ്റ്റന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിദേശത്തും ഇന്ത്യയിലും മികച്ച പ്രകടനം നടത്തിയ വിവിഎസ് ലക്ഷ്മണ്‍ ടീമിലില്ല.

ഓപ്പണര്‍മാരായി വിരേന്ദ്ര സെവാഗും നവ്‌ജ്യോത് സിംഗ് സിദ്ധുവുമുണ്ട്. എന്നാല്‍ മഹേന്ദ്രസിംഗ് ധോണിയും സഹീര്‍ഖാനും ടീമിലില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി വന്‍മതില്‍ രാഹുല്‍ ദ്രാവിഡും നാലാം നമ്പറില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിനുമെത്തും.

ഷെയ്ന്‍ വോണിന്റെ ടീം.

വിരേന്ദര്‍ സെവാഗ്, നവ്‌ജ്യോത് സിംഗ് സിദ്ധു, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദീന്‍, സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ്, നയാന്‍ മോംഗിയ, അനില്‍ കുംബ്ല, ജവഗല്‍ ശ്രീനാഥ്

WATCH THIS VIDEO: