ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല: കൊവിഡ് 19 ചികിത്സയിലുള്ള ഡിബാല പറയുന്നു
Football
ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല: കൊവിഡ് 19 ചികിത്സയിലുള്ള ഡിബാല പറയുന്നു
ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 11:45 am

റോം: കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അര്‍ജന്റീനയുടെ യുവന്റസ് താരം പൗളോ ഡിബാല. ജെ.ടി.വി ചാനലിനോടായിരുന്നു ഡിബാലയുടെ പ്രതികരണം.

‘രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ എനിക്ക് അത്ര സുഖമില്ലായിരുന്നു. ഭാരം കൂടിയതായി അനുഭവപ്പെട്ടു. കുറച്ച് സമയം നടക്കുമ്പോഴേക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെടും’, ഡിബാല പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ തനിക്കും തന്റെ ജീവിത പങ്കാളിയ്ക്കും കുഴപ്പമൊന്നുമില്ലെന്നും ഡിബാല പറഞ്ഞു.

യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഡാനിയേല റൂഗാനിയും ബ്ലേസ് മറ്റിയൂഡിയും വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.

യുവന്റസ് താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള സഹതാരങ്ങള്‍ ഹോം ക്വാറന്റീനില്‍ തുടരുകയാണ്.

WATCH THIS VIDEO: