2010ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയിലൂടെ ബാലതാരമായാണ് ഷെയ്ന്‍ നിഗം സിനിമയിലേക്കെത്തിയത്. പിന്നീ്ട നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് പ്രിയങ്കരനായി.
2010ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയിലൂടെ ബാലതാരമായാണ് ഷെയ്ന്‍ നിഗം സിനിമയിലേക്കെത്തിയത്. പിന്നീ്ട നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് പ്രിയങ്കരനായി.
അന്നയും റസൂലും, നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, കമ്മട്ടിപാടം, ഈട എന്നീ സിനിമകളില്‍ ഷെയ്ന്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായെത്തിയെ ഷെയ്‌നിനെ മലയാളികള്‍ ഏറ്റെടുത്തത് കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ്.
ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗുകള്‍ ഇത്ര കള്‍ട്ടായി മാറുമെന്ന് താന്‍ വിചാരിച്ചില്ലെന്ന് ഷെയ്ന്‍ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് കേരളയില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘കുമ്പളങ്ങി നൈറ്റ്‌സിലെ എന്ത് പ്രഹസനമാണ് സജി എന്ന ഡയലോഗ് വളരെ സിമ്പിളായിട്ട് ഞാന്‍ പറഞ്ഞതാണ്. പിന്നീട് അതൊരു കള്‍ട്ട് ഡയലോഗായിട്ട് വരുമെന്ന് നമ്മള്‍ ചിന്തിക്കുന്നതേ ഇല്ല. അങ്ങനെ നോക്കുകയാണെങ്കില്‍ ഒരുപാട് ഉണ്ട്.
പറവയില്‍ ക്ലൈമാക്‌സ സീനിന് വേണ്ടി ഞാന്‍ ഓടുമ്പോഴേക്കും, അവിടെ അയാളെ ഇടിക്കാന്‍ വേണ്ടി ഓടുക എന്ന ചിന്തയേ ഉള്ളു. പിന്നീടതിനെ പറ്റി ആളുകള്‍ ഒരോ കാര്യങ്ങള്‍ പറയുമ്പോഴൊക്കെ ഇതിനും മാത്രമുണ്ടായിരുന്നോ ആ സീന്‍ എന്നൊക്കെ ചിന്തിക്കും. അങ്ങനെയുള്ള അവസ്ഥകള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്,’ ഷെയ്ന്‍ പറയുന്നു.
കുമ്പളങ്ങി നെറ്റ്‌സിലെ ഡയലോഗ് സ്‌പോട്ട് ഇംപ്രൊവൈസേഷനൊന്നും അല്ലെന്നും ശ്യാം പുഷ്‌കരന്‍ എന്ത് പറഞ്ഞു തന്നു അതുപോലെയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘ആ സീന്‍ എങ്ങനെയാണെന്നുള്ളത് അവിടെ നമ്മളെ നിര്‍ത്തിയിട്ട് പറഞ്ഞു തരും. എന്നാല്‍ അത്ര ഭയങ്കര ക്രിസ്പ്പായിട്ട് പറയുകയുമില്ല. അതാണ് നമ്മള്‍ക്ക് കിട്ടുന്ന ഫ്രീഡം,’ ഷെയന്‍ പറയുന്നു.
Content highlight: Shane says he never thought the dialogues in Kumbalangi Nights would become so cult