പാളിച്ചകളും റിസ്‌ക്കും സിനിമയുടെ ഭാഗം തന്നെ: ഷെയിൻ നിഗം
Malayalam Cinema
പാളിച്ചകളും റിസ്‌ക്കും സിനിമയുടെ ഭാഗം തന്നെ: ഷെയിൻ നിഗം
നന്ദന എം.സി
Sunday, 4th January 2026, 4:30 pm

ഒരുപാട് വെല്ലുവിളിക ൾനേരിട്ട് തിയേറ്ററിൽ പ്രദർശനം ആരംഭിച്ച സിനിമയാണ് റഫീഖ് വീര സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനായെത്തിയ ഹാൽ.

ക്രിസ്ത്യൻ പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള പ്രണയവും ഇതിനെ ലവ് ജിഹാദാക്കി മാറ്റാൻ ശ്രമിക്കുന്ന അധികൃതർക്കെതിരെയുള്ള നിയമ പോരാട്ടവും പ്രേമേയമാക്കിയാണ് ഹാൽ ചിത്രീകരിച്ചിരിക്കുന്നത്.

Haal Official trailer , Photo; Shane Nigam/ Facebook

നല്ലതെന്ന് വിശ്വസിച്ച് ചെയ്യുന്ന സിനിമകൾ ചിലപ്പോൾ പ്രേക്ഷകർ സ്വീകരിക്കാതെ പോകാറുണ്ടെന്ന് നടൻ ഷെയിൻ നിഗം പറയുന്നു . എങ്കിലും സ്വന്തം തീരുമാനങ്ങളിൽ ഒരു നിഗമനം തനിക്കുണ്ടാകാറുണ്ടെന്നും അത് പലപ്പോഴും ശരിയാകുന്നുവെന്നും ഷെയിൻ പറയുന്നു. ചില സിനിമകൾ ചെയ്യുമ്പോൾ തന്നെ ചില സീനുകൾക്ക് ‘പണി കിട്ടും’ എന്ന തോന്നൽ ഉണ്ടായിട്ടുണ്ടെന്നും, അത്തരം സന്ദർഭങ്ങളിൽ അങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ടെന്നും താരം തുറന്നു പറയുന്നു. വാരാദ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഷെയിൻ നിഗം , Photo; Shane Nigam/ Facebook

‘നല്ലത് എന്ന് കരുതി എടുക്കുന്ന ഒരു സിനിമ ചിലപ്പോൾ പ്രേക്ഷകർ സ്വീകരിക്കാതെ പോകാറുണ്ട്. എന്നാലും നമുക്കൊരു നിഗമനമുണ്ട്. അതു പലപ്പോഴും ശരിയാകാറുമുണ്ട്. എന്നാൽ, ചില സിനിമകൾ എടുക്കുമ്പോൾ തന്നെ ചില സീനുകളിൽ ഇതിനു പണി കിട്ടും എന്ന് തോന്നിയ സന്ദർഭങ്ങളിൽ പണി കിട്ടിയിട്ടുണ്ട്,’ ഷെയിൻ പറഞ്ഞു.

തനിക്ക് ജഡ്ജ്മെന്റിൽ പേടിയില്ലെന്നും പക്ഷേ, ആ ജഡ്ജ്മെന്റിനായി കൃത്യമായ സ്ഥലങ്ങളിൽ എത്തിപ്പെടുക എന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കറക്ടായ ടീമിന്റെ അടുത്ത് നമ്മൾ എത്തണം. എന്നാൽ എല്ലാം ചിലപ്പോൾ നമുക്ക് നോക്കി ചെയ്യാൻ സാധിക്കണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷെയിൻ നിഗം , Photo; Shane Nigam/ Facebook

ചില കാര്യങ്ങളിൽ റിസ്ക് എടുക്കേണ്ടി വരും, ചിലപ്പോൾ പാളിച്ചകളും ഉണ്ടാകും. അതെല്ലാം ഈ ഡിസൈനിങ്ങിന്റെ ഭാഗമല്ലേ. ഇതൊന്നുമില്ലെങ്കിൽ ജീവിതത്തിന് എന്ത് അർഥമാണുള്ളതെന്നും ഷെയിൻ ചോദിച്ചു.

വ്യത്യസ്തമായ കഥാപശ്ചാത്തലവും അവതരണ ശൈലിയും കൊണ്ടാണ് ഹാൽ ശ്രദ്ധ നേടുന്നത്. പരീക്ഷണങ്ങൾ പേടിയില്ലാത്ത സമീപനമാണ് ഈ ചിത്രത്തിലും താൻ പിന്തുടരുന്നതെന്ന് ഷെയിൻ വ്യക്തമാക്കുന്നു. റിസ്കും പാളിച്ചയും ഉൾക്കൊള്ളുന്ന യാത്ര തന്നെയാണ് സിനിമയെന്നും, അതിലൂടെയാണ് പുതിയ അനുഭവങ്ങളും പഠനങ്ങളും ഉണ്ടാകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Shane Nigam talks about audience feedback

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.