ട്രോളന്മാർക്കെന്താ കാര്യം മനസിലാകാത്തത്, ഞാൻ ഞാനായിട്ട് ജീവിച്ചോളാം: ഷെയ്ൻ നിഗം
Entertainment news
ട്രോളന്മാർക്കെന്താ കാര്യം മനസിലാകാത്തത്, ഞാൻ ഞാനായിട്ട് ജീവിച്ചോളാം: ഷെയ്ൻ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd July 2022, 11:52 am

ഒരു കാലത്ത് ട്രോളന്മാരുടെ സ്ഥിരം ഇരയായിരുന്നു ഷെയ്ൻ നിഗം. ഷെയ്ൻ നൽകുന്ന അഭിമുഖങ്ങളും അദ്ദേഹത്തിന്റെ പല സംസാരങ്ങളും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. അത്തരം ട്രോളുകൾക്കെല്ലാം തന്നെ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു.

എന്നാൽ താൻ അതൊന്നും അത്ര കാര്യമായെടുക്കാറില്ലെന്നും താൻ താനായിട്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞിരിക്കുകയാണ് ഷെയ്ൻ നിഗം. ഉല്ലാസം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻഡ് വുഡ്‌സ് ഐസിനു അഭിമുഖം നൽകുകയായിരുന്നു അദ്ദേഹം.

‘ട്രോൾസ് ഒന്നും അങ്ങനെ നോക്കാറില്ല, അതിനു വേണ്ടി സെർച്ച് ചെയ്തൊന്നും നോക്കാറില്ല. കണ്ണിൽ കണ്ടത് നോക്കും. ട്രോൾസ് കണ്ടിട്ട് എനിക്ക് വിഷമം ഒന്നും തോന്നാറില്ല. ഇവർക്കെന്താ ഇത് മനസിലാകാത്തത് എന്നാണ് തോന്നാറുള്ളത്. പറഞ്ഞിട്ട് കാര്യമില്ല, ആ ഒരു വൈബാണ് എനിക്ക്. പണ്ടും ഞാൻ ഇതൊന്നും അത്ര കാര്യമായെടുക്കാറില്ല. മനസിലാകേണ്ടവർക്ക് മനസ്സിലാകും. അല്ലാത്തവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. ബേസിക്കലി നമുക്ക് നമ്മളല്ലാതെ കുറെ കാലമൊന്നും ജീവിക്കാൻ പറ്റില്ല. ഒരു മുഖം മുടിയൊക്കെ ഇട്ട് കുറച്ച് കാലം ജീവിക്കാൻ പറ്റും. അല്ലെങ്കിൽ ഭയങ്കര കഴിവ് വേണം. എനിക്ക് ആ കഴിവ് ഒന്നുമില്ല. ഞാൻ ഞാനായിട്ട് ജീവിച്ചോളാം,’ ഷെയ്ൻ പറഞ്ഞു.

ഉല്ലാസമാണ് ഷെയ്ൻ നിഗത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അജു വര്‍ഗീസ്, ദീപക്, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.

Content Highlight: Shane Nigam talking about trolls that he faced