രണ്‍ബീര്‍ ചിത്രം ശംശേറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലീക്കായി; വ്യത്യസ്ത ലുക്കില്‍ രണ്‍ബീര്‍
Entertainment news
രണ്‍ബീര്‍ ചിത്രം ശംശേറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലീക്കായി; വ്യത്യസ്ത ലുക്കില്‍ രണ്‍ബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th June 2022, 1:47 pm

കരണ്‍ മല്‍ഹോത്രയുടെ സംവിധാനത്തില്‍ പുറത്തുവരാനിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം ശംശേറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലീക്കായി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രചരിക്കുകയാണ്. യശ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ജൂലൈ 22 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് രണ്‍ബീറിനെ കാണാന്‍ സാധിക്കുന്നത്. പോസ്റ്റര്‍ പുറത്ത് വന്നതോടെ ട്വിറ്ററില്‍ ശംശേറയാണ് സംസാര വിഷയം. ട്രെന്‍ഡിങ് ലിസ്റ്റില്‍ ശംശേറ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ആളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. വാണി കപൂര്റാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2021 സെപ്റ്റംബറിലാണ് ചിത്രത്തെ പറ്റി അവസാനമായി ഒരു അപ്ഡേറ്റ് വന്നത്.

രണ്‍ബീര്‍-ആലിയ ജോഡികള്‍ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബ്രഹ്‌മാസ്ത്രയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് റന്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം റന്‍ബീര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ശംശേറയില്‍ സഞ്ജയ് ദത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight : Shamshera first look poster leaked and its gone viral on twitter