ഷാം​ബൂ ഉ​പ​യോ​ഗം ശ്ര​ദ്ധ​യോ​ടെ..
Life Style
ഷാം​ബൂ ഉ​പ​യോ​ഗം ശ്ര​ദ്ധ​യോ​ടെ..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 7:39 pm

ഷാം​ബൂ ഇ​ട്ട് മു​ടി ക​ഴു​കു​ന്ന​വ​രാ​ണ് ന​മ്മ​ൾ എ​ല്ലാ​വ​രും. എ​ന്നാ​ല്‍ മു​ടി​യി​ല്‍ ഷാ​മ്പൂ ഇ​ടു​മ്പോ​ള്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ ന​മ്മ​ള്‍ ശ്ര​ദ്ധി​ക്ക​ണം. പ​ല​പ്പോ​ഴും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ അ​ശ്ര​ദ്ധ​യു​ണ്ടാ​വു​മ്പോ​ഴാ​ണ് മു​ടി​ക്ക് പ്ര​ശ്‌​ന​മു​ണ്ടാ​വു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്താ​ല്‍ അ​ത് ന​മ്മു​ടെ മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നും തി​ള​ക്ക​ത്തി​നും കാ​ര​ണ​മാ​കു​ന്നു. ഷാ​മ്പൂ മു​ടി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്‍പ് മു​ടി ന​ല്ല​തു പോ​ലെ ചീ​കി ഒ​തു​ക്ക​ണം. മു​ടി​യി​ലെ കെ​ട്ടെ​ല്ലാം എ​ടു​ത്ത് ക​ള​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ഇ​ത് ചെ​യ്യേ​ണ്ട​ത്. ഇ​ത് ഷാ​മ്പൂ ഇ​ട്ട് മു​ടി കെ​ട്ടു പി​ണ​യാ​തി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. മു​ടി ഒ​ന്ന് ക​ഴു​കി​യ ശേ​ഷ​മാ​യി​രി​ക്ക​ണം ഷാ​മ്പൂ ഇ​ടേ​ണ്ട​ത്. അ​ല്‍പം ഷാ​മ്പൂ കൈ​യ്യി​ലെ​ടു​ത്ത് ത​ല​യി​ല്‍ ന​ല്ല​തു പോ​ലെ മ​സ്സാ​ജ് ചെ​യ്യു​ക. മു​ടി​യു​ടെ നീ​ളം എ​ത്ര​ത്തോ​ളം ഉ​ണ്ടോ അ​ത്ര​ത്തോ​ളം മ​സ്സാ​ജ് ചെ​യ്യ​ണം.

ത​ണു​ത്ത വെ​ള്ള​ത്തി​ലാ​യി​രി​ക്ക​ണം മു​ടി ക​ഴു​കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല മു​ക​ളി​ല്‍ നി​ന്നും താ​ഴേ​ക്കാ​യി​രി​ക്ക​ണം ഇ​ത് ചെ​യ്യേ​ണ്ട​ത്. ശേ​ഷം ക​ണ്ടീ​ഷ​ണ​ര്‍ മു​ടി​യി​ല്‍ ഇ​ട​ണം. മു​ടി​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​ന്നാ​ണ് ക​ണ്ടീ​ഷ​ണ​ര്‍ എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യം വേ​ണ്ട. ക​ണ്ടീ​ഷ​ണ​ര്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ചു​രു​ങ്ങി​യ​ത് അ​ഞ്ച് മി​നി​ട്ടെ​ങ്കി​ലും മ​സ്സാ​ജ് ചെ​യ്യ​ണം. ഇ​ത് മു​ടി​യി​ലെ ക്യൂ​ട്ടി​ക്കി​ള്‍സ് ബ​ല​മു​ള്ള​താ​ക്കാ​നും മു​ടി കൊ​ഴി​ച്ചി​ലി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ന്നു.
ക​ണ്ടീ​ഷ​ണ​ര്‍ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ ശേ​ഷം മു​ടി ന​ല്ല​തു പോ​ലെ ക​ഴു​കാം. ഒ​രു ട​വ്വ​ല്‍ എ​ടു​ത്ത് മു​ടി ന​ല്ല​തു പോ​ലെ ക​ഴു​കി ഉ​ണ​ക്കു​ക. ഇ​ത് ഒ​രാ​ഴ്ച കൊ​ണ്ട് ത​ന്നെ മു​ടി​യു​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഹെ​യ​ര്‍ഡ്രൈ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഒ​രി​ക്ക​ലും മു​ടി ഉ​ണ​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്. സ്വാ​ഭാ​വി​ക രീ​തി​യി​ല്‍ ത​ന്നെ മു​ടി ഉ​ണ​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം അ​ത് മു​ടി​ക്ക് തി​ള​ക്കം ന​ഷ്ട​പ്പെ​ടാ​നും മു​ടി​യു​ടെ ആ​രോ​ഗ്യം ന​ശി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു. ചി​ല​ര്‍ എ​ണ്ണ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ് ഉ​ട​ന്‍ ത​ന്നെ ഷാ​മ്പൂ ഇ​ടു​ന്ന ഒ​രു ഏ​ര്‍പ്പാ​ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് മു​ടി​ക്കും ത​ല​ക്കും വ​ള​രെ ദോ​ഷ​ക​ര​മാ​ണ് എ​ന്ന​താ​ണ് സ​ത്യം. എ​ണ്ണ പു​ര​ട്ടി മി​നി​മം അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും ക​ഴി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ ഷാ​മ്പൂ ഇ​ടാ​ന്‍ പാ​ടു​ക​യു​ള്ളൂ.