കൊച്ചി ബ്ലാക്‌മെയില്‍ കേസ്; ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്
Kerala News
കൊച്ചി ബ്ലാക്‌മെയില്‍ കേസ്; ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്
ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 9:07 pm

എറണാകുളം: കൊച്ചി ബ്ലാക്‌മെയില്‍ കേസില്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഷംന പരാതി നല്‍കിയതിനാലാണ് തട്ടിക്കൊണ്ടുപോകലില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഐ.ജി വിജയ് സാക്കറെ പറഞ്ഞു.

അതേസമയം കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.

കേസില്‍ തിങ്കളാഴ്ച നടന്‍ ധര്‍മ്മജന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ മുഖ്യപ്രതിയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശിയാണ്.

ഇയാള്‍ക്ക് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ട്.ഇതോടെ കേസില്‍ എട്ടുപേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ഏഴ് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംനയുടേതിന് സമാനമായ നാല് കേസുകള്‍ കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ