കാടടച്ചു വെടിവെക്കരുത്, സിനിമക്കെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുന്നു: ഷമ്മി തിലകന്‍
Malayalam Cinema
കാടടച്ചു വെടിവെക്കരുത്, സിനിമക്കെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുന്നു: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd December 2025, 1:08 pm

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടനാണ് ഷമ്മി തിലകന്‍. തിലകന്റെ മകന്‍ എന്നതിലുപരി സ്വന്തം കഴിവിനാല്‍ മലയാള സിനിമയില്‍ ഇന്നും പ്രധാന വേഷങ്ങള്‍ ഷമ്മി തിലകനെ തേടി വരാറുണ്ട് . ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയിലൂടെ അദ്ദേഹം തന്റെ റേഞ്ച് വീണ്ടും വ്യക്തമാക്കി.

ഷമ്മി തിലകന്‍ Photo: Screen grab/ Cue Studio

സിനിമ ഇന്‍ഡസ്ട്രയില്‍ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുകയാണെന്ന്  ഷമ്മി തിലകന്‍ ആരോപിക്കുന്നു. കാടടച്ചു വെടിവെക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ ആരംഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍.

‘മലയാളസിനിമയില്‍ മനഃപൂര്‍വ്വം ഡീഗ്രേഡിങ് നടക്കുകയാണ്. വിലായത്ത് ബുദ്ധയില്‍ എന്താണ് ഡ്രാമ, ഒരു സിനിമയില്‍ ഡ്രാമ അല്ലാതെ പിന്നെന്താണ് ഉണ്ടാവുക. ഡ്രാമയില്ലാതെ ഒരു കഥയില്ല, ഡ്രാമയില്ലാതെ ഒരു സിനിമയില്ല. ജനങ്ങളുടെ അഭിപ്രായം പോലെ വിലായത്ത് ബുദ്ധക്ക് ലെങ്ത് കൂടുതലാണ്. കാരണം ഷൂട്ട് ചെയ്തുവെച്ചിരിക്കുന്ന പല രംഗങ്ങളും വളരെ മനോഹരമാണ്.

വിലായത്ത് ബുദ്ധ Photo: Screen grab/ Urvasi Theatres

ഒരു ഡയറക്ടറെ സംബന്ധിച്ച് അഭിനയംപോലെ പ്രധാനമാണ് കഥയെ അതിന്റെ പൂര്‍ണരൂപത്തില്‍ എത്തിക്കുന്നതും. ഒരു സംവിധായകന്റെ പ്രധാന ഉത്തരവാദിത്തമാണിത്. ഇതില്‍നിന്നും വ്യതിചലിച്ചാല്‍ സിനിമക്ക് മോശമാണ്. ജയന്‍ നമ്പ്യാര്‍ എന്ന സംവിധായകന്‍ ഈ സിനിമയില്‍ കഥയ്ക്കനുസരിച് വിശ്വലൈസ് ചെയ്യുകയാണ് ചെയ്തത്.

55 മിനുട്ടോളം നീണ്ടുനില്‍ക്കുന്ന പല ഷോട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കട്ട് ചെയ്ത ലെങ്ത് കുറയ്ക്കുകയാണ് ചെയ്തത്. എന്റെ ട്രാവല്‍ രംഗങ്ങള്‍ പലതും കട്ട് ചെയ്തു. കാരണം ഈ പടത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു. അതും കൂടി ഉണ്ടായിരുന്നെങ്കില്‍ പ്രേക്ഷകര്‍ എന്തുപറഞ്ഞേനേ’ ഷമ്മി തിലകന്‍ പറയുന്നു.

വിലായത്ത് ബുദ്ധക്ക് ആവശ്യമുള്ള രംഗങ്ങള്‍ മാത്രമേ അതില്‍ കൊടുത്തിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു. സിനിമയെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ അതിന്റെ സ്റ്റോറി എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കികൊടുക്കണം എന്നും ജയന്‍ നമ്പ്യാര്‍ അത് വളരെ മികച്ച രീതിയില്‍ ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ രണ്ട് ഷോട്ടായിരുന്നു ആവശ്യപ്പെട്ടത്. അതിനാല്‍ തന്നെ വളരെ സങ്കടത്തോടെയാണ് അഭിനയിച്ച രംഗങ്ങള്‍ എല്ലാം കട്ട് ചെയ്തത്. ആദ്യത്തെ ഭാഗം കണ്ടിരുന്നെങ്കില്‍ പ്രേക്ഷകര്‍ ഞെട്ടിപ്പോയെനെ. കാരണം അത്രയും മനോഹരമാക്കിയാണ് ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിന്റെ ഭംഗിയും മനോഹാരിതയും കണ്ട് ഞാന്‍ ക്യാമറമാന് ചുംബനം നല്‍കി,’ ഷമ്മി തിലകന്‍ പറയുന്നു.

Content Highlight: Shammi Thilakan reacts to the degrading against Vilayath Budha