നവാഗതനായ ഫാസില്‍ മുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ഐ.എഫ്.എഫ്.കെയില്‍ പുര്സകാരം സ്വന്തമാക്കിയ ചിത്രം മികച്ച നടി, മികച്ച രണ്ടാമത്തെ മലയാള സിനിമ, നവാഗത സംവിധായകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡുകളും നേടിയിരുന്നു.
ഇപ്പോള്‍ മലയാള മനോര ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഫെമിനിച്ചി ഫാത്തിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഷംല. തന്റെ ആദ്യ സിനിമ ‘1001 നുണകള്‍’ ആയിരുന്നുവെന്നും അത് താമര്‍ കെ.വി ആണ് സംവിധാനം ചെയ്തതെന്നും നടി പറയുന്നു.
1001 നുണകള്‍ എന്ന സിനിമ കഴിഞ്ഞപ്പോഴാണ് തനിക്ക് അഭിനയം നല്ലതാണെന്ന് തോന്നിയതെന്നും സിനിമയില്‍ ഗാനരചയിതാവാകണം എന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും ഷംല പറയുന്നു. പക്ഷേ, ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നും ആ മേഖലയില്‍ വലിയ മത്സരമാണെന്നും നടി പറഞ്ഞു.
1001 നുണകളില്‍ അഭിനേതാക്കള്‍ക്ക് ഒരു വര്‍ക്ഷോപ്പ് ഉണ്ടായിരുന്നുവെന്നും നമ്മുടെ കംഫര്‍ട്ട് സോണ്‍ പൊളിച്ച് സ്വയം മുന്നോട്ടു വരാന്‍ നമ്മെ പര്യാപ്തമാക്കുന്ന ഒരു വര്‍ക്ഷോപ്പ് ആയിരുന്നു അതെന്നും ഷംല കൂട്ടിച്ചേര്‍ത്തു. അതില്‍ ജയിച്ചിട്ടാണ് ഞാന്‍ 1001 നുണകളുടെ ഭാഗമാകുന്നതെന്നും അപ്പോള്‍ തനിക്കു മനസിലായി അഭിനയിക്കാന്‍ സാധിക്കുമെന്നും ഷംല പറയുന്നു.
Content highlight: Shamla Hamza on her first film and Feminichi Fatima