എം.പിയാകാന്‍ വേണ്ടി മോദി എന്ന നരാധമന്റെ അടിമയായ ആളാണ് സുരേഷ് ഗോപി: കമല്‍
Daily News
എം.പിയാകാന്‍ വേണ്ടി മോദി എന്ന നരാധമന്റെ അടിമയായ ആളാണ് സുരേഷ് ഗോപി: കമല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2016, 8:31 am

kamal

തൃശൂര്‍:  സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ കമല്‍. രാജ്യസഭ സീറ്റിന് വേണ്ടി മോദിയുടെ അടിമയായ ആളാണ് സുരേഷ് ഗോപി. നരേന്ദ്രമോദിയെന്ന നരാധമന്റെ അടിമയാണ് ഞാന്‍ എന്ന് ഒരു കലാകാരന്‍ പറയേണ്ടി വരുന്ന അവസ്ഥ ലഞ്ജകരമാണ്, സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ആത്മാര്‍ത്ഥമായി ലഞ്ജിക്കുന്നുവെന്നും കമല്‍ പറഞ്ഞു.

ഇന്ത്യകണ്ട ഏറ്റവും വലിയ കൂട്ടകുരുതിയുടെയും ഭരണകൂട ഭീകരതയുടെയും സൃഷ്ടാവായ മോദിയുടെ അടിമയാണെന്ന് പറഞ്ഞ് കലാകാരന്‍മാര്‍ മുന്നോട്ടു വരുമ്പോള്‍ നമ്മള്‍ ഭയപ്പെടുകയാമെന്നും കമല്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തക സിന്ധുസൂര്യ കുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന മേജര്‍ രവിക്കെതിരെയും കമല്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. മേജര്‍രവിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കമല്‍ പറഞ്ഞിരുന്നു.