ബാലതാരമായി ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത അഭിനേത്രിയാണ് ശാലിന്‍ സോയ. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ ഓട്ടോഗ്രാഫിലെ ദീപ റാണി എന്ന നെഗറ്റീവ് കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട താരം 2012ല്‍ വൈശാഖ് സംവിധാനം ചെയ്ത് വലിയ വിജയമായി മാറിയ മല്ലു സിങ് എന്ന ചിത്രത്തിലൂടയാണ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇതിന് പിന്നാലെ തമിഴിലും താരം സജീവമായിരുന്നു. അടുത്തിടെ വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സോയ. സിനിമയുള്ളപ്പോള്‍ തന്റെ കൂടെ നിന്ന പലരും സിനിമയില്ലാതായപ്പോള്‍ തന്നെ ഒഴിവാക്കി എന്ന് പറയുകയാണ് താരം.
‘സിനിമയില്‍ ആരും എന്നോട് കീപ്പ് ഇന്‍ ടച്ച് എന്ന പോലെ ബന്ധങ്ങള്‍ ഒന്നും കാത്തുസൂക്ഷിച്ചിട്ടില്ല. പലരും കാണുമ്പോള്‍ ഉള്ള ഹായ് ബായ് ബന്ധമാണ് കാണിച്ചിട്ടുള്ളതെന്നും പിന്നീട് കാണുമ്പോള്‍ പലരും എന്നെ കണ്ട പരിചയം പോലും കാണിച്ചിട്ടില്ല. ആരെയും ഉദ്ദേശിച്ച് പറയുകയല്ല. പൊതുവായിട്ട് പറയുകയാണ്.
ഇതെല്ലാം കാണുമ്പോള്‍ എനിക്ക് ഒരുപാട് വിഷമം തോന്നാറുണ്ട് കാരണം, നമ്മളുമായിട്ട് അത്രയും വലിയ കമ്പിനി ഉണ്ടായിരുന്ന ആള്‍ പിന്നെ നമ്മളെ കാണുമ്പോള്‍ പരിചയമില്ലാത്ത പോലെ പെരുമാറും. എനിക്ക് സത്യസന്ധമായിട്ട് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമയാണല്ലോ അതിന്റെ ഗ്രാഫ് താഴേക്കും വരാം മുകളിലേക്കും വരാം. ഞാന്‍ നല്ല പീക്കില്‍ നിന്ന സമയത്ത് എന്നെ പബ്ലിക്കില്‍ കണ്ടപ്പോള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച ആള്‍ക്കാര്‍ എന്നെ കണ്ടപ്പോള്‍ അറിയാത്ത ഭാവം നടിച്ചിട്ടുണ്ട്. അതെനിക്ക് ഭയങ്കര വിഷമമായി. പിന്നെ വേറെ ഒരു പടം ക്ലിക്കായപ്പോള്‍ വീണ്ടും ശാലിന്‍ എന്ന് പറഞ്ഞ് അവര്‍ തന്നെ കെട്ടിപ്പിടിക്കാന്‍ വന്നിട്ടുണ്ട്.
എനിക്ക് ഇവരെ പോലെയുള്ള ആള്‍ക്കാരെയൊന്നും മനസിലാവുന്നില്ല. പിന്നീട് പോകെ പോകെ എനിക്ക് ഒരുപാട് വിഷമമായി. ആളുകള്‍ നമ്മളോട് സ്‌നേഹം കാണിക്കുന്നത് നമ്മുടെ സ്ഥാനം നോക്കിയിട്ടാണോ. പണ്ട് എങ്ങോ ഒരു മല്ലു സിങ് ചെയ്‌തെന്ന് പറഞ്ഞ് ഞാന്‍ എത്ര കാലം അതും പറഞ്ഞ് നടക്കും. അത് കഴിഞ്ഞിട്ട് തന്നെ പത്ത് പന്ത്രണ്ട് വര്‍ഷമായി. അതുകൊണ്ട് എത്ര പരിചയമുള്ള ആളായാലും അങ്ങോട്ട് പോയി സംസാരിക്കാന്‍ എനിക്ക് ചമ്മലാണ്,’ ശാലിന്‍ സോയ പറഞ്ഞു.
Content Highlight: Shalin Zoya talks about her experience from Film industry
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.