എഡിറ്റര്‍
എഡിറ്റര്‍
രഘുപതി രാഘവ രാജറാം ഇനിയില്ല, പകരം മറ്റൊരു ചിത്രം:ഷാജി കൈലാസ്
എഡിറ്റര്‍
Monday 8th October 2012 11:47am

രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്.

‘ചിത്രത്തിലെ നായകനായ പൃഥ്വിയിപ്പോള്‍ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിപ്പോയി. മാത്രവുമല്ല പ്രാഥമിക ഘട്ടത്തില്‍ തന്നെ ഷൂട്ടിങ് നിലച്ചുപോയ ആ ചിത്രം ഇപ്പോള്‍ കാലഹരണപ്പെട്ട ഒരവശിഷ്ടം മാത്രമാണ്.

Ads By Google

ചിത്രത്തിന്റെ കുറച്ച് ഭാഗം ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് പാതി വഴിയില്‍ നിന്നുപോയി. ഇനിയും അതേചിത്രം തുടങ്ങുകയെന്നത് സമയനഷ്ടം മാത്രമാണ്’- ഷാജി കൈലാസ് പറഞ്ഞു.

രഘുപതി രാഘവ രാജാറാമില്‍ പൃഥ്വിക്ക് ഡോക്ടര്‍, വക്കീല്‍, അധോലോക നേതാവ് എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. റീമാ
കല്ലിങ്കലായിരുന്നു ഈ ചിത്രത്തിലെ നായിക. എ.കെ. സാജന്റേതായിരുന്നു തിരക്കഥ.

പൃഥ്വിരാജിനെ നായകനാക്കി താന്‍ പുതിയൊരു ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഷാജി കൈലാസ് പറയുന്നത്.

‘സിംഹാസന’ത്തിനു ശേഷം താനും പൃഥ്വിയും വീണ്ടും ഒരുമിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് രഘുപതി രാഘവ രാജാറാമിന്റെ നിര്‍മ്മാതാവായ അനില്‍ തന്നെയാവുമെന്നും ഷാജി പറയുന്നു.

രഘുപതി രാഘവ രാജാറാമിന്റെ ഷൂട്ടിങ് പാതി വഴിയില്‍ നിന്ന് പോയതിനാല്‍ തനിക്ക് അതിന് വേണ്ടി ചിലവഴിച്ച 50 ലക്ഷം രൂപ നഷ്ടമായെന്നും അതിന് പരിഹാരമുണ്ടാക്കണമെന്നും കാണിച്ച് അനില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഷാജി കൈലാസിനെതിരെ പരാതി നല്കിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നിര്‍മ്മാതാവിന് വന്ന നഷ്ടത്തിനുള്ള പരിഹാരമായി പുതിയ ചിത്രത്തില്‍ ഷാജിയും പൃഥ്വിയും തങ്ങളുടെ പ്രതിഫല തുകയുടെ കാര്യത്തില്‍ ചില വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement