എഡിറ്റര്‍
എഡിറ്റര്‍
മമതയുടെ സാന്‍ട്രോ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് ലിഫ്റ്റ് അടിച്ച് ഷാരൂഖ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ
എഡിറ്റര്‍
Thursday 16th November 2017 11:51pm

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയെ ഇടയ്ക്കിടെ ഞെട്ടിക്കുന്ന പതിവ് ഷാരൂഖ് ഖാനുണ്ട്. അപ്രതീക്ഷിതമായി ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടും സമ്മാനങ്ങള്‍ നല്‍കിയുമെല്ലാമാണ് അദ്ദേഹം അമ്പരപ്പിക്കാറ്. എന്നാലിന്ന് സോഷ്യല്‍ മീഡിയയില്‍ ഷാരൂഖ് എത്തിയത് ഒരു യാത്രയുമായാണ്. യാത്രയെന്ന് പറഞ്ഞാല്‍ ആരും പ്രതീക്ഷിക്കാത്ത ഒരു യാത്ര.

ബംഗാള്‍ മുഖ്യന്ത്രിക്കൊപ്പമുള്ള ഷാരൂഖിന്റെ കാര്‍ യാത്രയാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. കൊല്‍ക്കത്ത എയര്‍പോര്‍ട്ടിലേക്ക് ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെ മുഖ്യമന്ത്രി സ്വന്തം സാന്‍ട്രോ കാറില്‍ കൊണ്ടുവിടുന്നതാണ് വീഡിയോ.

മുന്‍വശത്തെ സീറ്റിലായിരുന്നു ബംഗാളിന്റെ മുഖ്യമന്ത്രിയുണ്ടായിരുന്നത്. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം കാറിന്റെ പുറക് സീറ്റില്‍ നിന്നും കിംഗ് ഖാന്‍ പുറത്തിറങ്ങുകയായിരുന്നു. പിന്നീട് താരം മമതയുടെ കാലില്‍ തൊട്ട് വണങ്ങി.


Also Read: ‘ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’; പത്മാവതി മുതല്‍ സെക്‌സി ദുര്‍ഗ്ഗ വരെയുള്ള വിവാദങ്ങളില്‍ ആഞ്ഞടിച്ച് പ്രകാശ് രാജ്


കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായാണ് താരം ബംഗാളിലെത്തിയത്. ചടങ്ങിന് ശേഷം മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തന്റെ കാറില്‍ വിമാനത്താവളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്.

ബംഗാളിന്റെ അംബാസഡറായ ഷാരൂഖ് ഖാന്‍ സാന്‍ട്രോ കാറില്‍ യാത്ര ചെയ്തത് അദ്ദേഹം 1998 മുതല്‍ ബ്രാന്റ് അംബാസഡറായ ഹ്യുണ്ടായ്ക്കും സന്തോഷമായെന്നാണ് പറയപ്പെടുന്നത്.

വീഡിയോ കാണാം

Advertisement