എഡിറ്റര്‍
എഡിറ്റര്‍
‘ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണം’
എഡിറ്റര്‍
Saturday 23rd September 2017 8:26pm

കോഴിക്കോട്: ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് ഷാഹിന നഫീസ. ഡോ.വി.സി ഹാരിസ്, സണ്ണി എം.കപിക്കാട്, എലിസബത്ത് ഫിലിപ്പ്, അഡ്വ.അനിലാ ജോര്‍ജ്, വി.ഡി ജോസ് എന്നിവരും ഷാഹിനയും ഇന്ന് ഹാദിയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാഹിനയുടെ പ്രതികരണം.

‘ഹാദിയയുടെ അച്ഛന്‍ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത്. ഞങ്ങള്‍ക്ക് വീട് കാട്ടിത്തരാന്‍ വന്ന പരിഷത് പ്രവര്‍ത്തകന്‍ അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത്. ഹാദിയയെ മാത്രമല്ല മോചിപ്പിക്കേണ്ടത് എന്ന് തോന്നുന്നു. ആ കുടുംബം ഒന്നാകെ മോചിപ്പിക്കപ്പെടേണ്ടതുണ്ട്. സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്ന്.’ ഷാഹിന ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാന്‍ ആര്‍ക്കും അവകാശമില്ല എന്ന് കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണ് പോലീസെന്ന് ഷാഹിന പറയുന്നു. അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സൗഹാര്‍ദപരമായാണ് ഇടപെട്ടതെന്നും തങ്ങള്‍ വന്നതറിഞ്ഞ് അവിടെയെത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു.


Also Read: സ്വച്ഛ് ഭാരത് ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ രഹാനെയെ ക്ഷണിച്ച് മോദി; മറുപടിയുമായി താരം


അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഷാഹിന പോസ്റ്റിലൂടെ അറിയിച്ചു. ഹാദിയയുടെ മാനസിക ,ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെടുന്നതായും വ്യക്താക്കുന്നു ഷാഹിന.

അതേസമയം, ആ പ്രദേശത്ത് വലിയ ഭീകരാന്തരീക്ഷമാണ് എന്നൊന്നും തോന്നിയില്ലെന്നും വാഹനം കുറച്ചു ദൂരെ പാര്‍ക്ക് ചെയ്ത് ഇറങ്ങി നടന്ന തങ്ങളോട് ആരും ഒന്നും ചോദിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. അനുകൂലമായോ പ്രതികൂലമായോ അയല്‍പക്കക്കാരൊന്നും ഇടപെടുന്നില്ലെന്നും ഗുരുതരമാണ് അവസ്ഥയെന്നും ഷാഹിന പറയുന്നു.

ഷാഹിനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഹാദിയയുടെ വീട്ടില്‍ പോയി .ഹാദിയയുടെ അച്ഛന്‍ അശോകനെ കണ്ടു . സംസാരിച്ചു .അകത്തു കയറാനോ ഹദിയയെ കാണാനോ അനുവദിച്ചില്ല . ഡോ വി സി ഹാരിസ്(V C Harris ), സണ്ണി കപിക്കാട്(Sunny Mannumanam Kapicadu) ,എലിസബത്ത് ഫിലിപ്പ് (Elizabeth Philip),അഡ്വ : അനിലാ ജോര്‍ജ്(Anila George) , വി ഡി ജോസ് എന്നിവരോടൊപ്പമാണ് പോയത് . ഹാദിയയുടെ അച്ഛന്‍ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത് . ഞങ്ങള്‍ക്ക് വീട് കാട്ടിത്തരാന്‍ വന്ന പരിഷത് പ്രവര്‍ത്തകന്‍ അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത് . ഹാദിയയെ മാത്രമല്ല മോചിപ്പിക്കേണ്ടത് എന്ന് തോന്നുന്നു . ആ കുടുംബം ഒന്നാകെ മോചിപ്പിക്കപ്പെടേണ്ടതുണ്ട് .സ്ഥാപിത താത്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്ന് .
സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാന്‍ ആര്‍ക്കും അവകാശമില്ല എന്ന് കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണ് പോലീസ് . അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സൗഹാര്‍ദപരമായാണ് ഇടപെട്ടത്. ഞങ്ങള്‍ വന്നതറിഞ്ഞ് അവിടെയെത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത് .
അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട് . ഹാദിയയുടെ മാനസിക ,ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെടുന്നു .
ആ പ്രദേശത്ത് വലിയ ഭീകരാന്തരീക്ഷമാണ് എന്നൊന്നും തോന്നിയില്ല . വാഹനം കുറച്ചു ദൂരെ പാര്‍ക്ക് ചെയ്ത് ഇറങ്ങി നടന്ന ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. അനുകൂലമായോ പ്രതികൂലമായോ അയല്‍പക്കക്കാരൊന്നും ഇടപെടുന്നില്ല.
ഗുരുതരമാണ് അവസ്ഥ .

Advertisement