എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഷാഹിദ് അഫ്രീദി
എഡിറ്റര്‍
Tuesday 15th August 2017 2:56pm


ഇസ്‌ലാമാബാദ്: ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകളുമായി മുന്‍ പാക് ക്രിക്കറ്റ്താരം ഷാഹിദ് അഫ്രീദി. ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നുവെന്നും സമാധാനത്തിനും സഹിഷ്ണുതയ്ക്കും സ്‌നേഹത്തിനും വേണ്ടി ഒന്നിച്ചു മുന്നേറാമെന്നും അഫ്രീദി ട്വീറ്റ് ചെയ്തു.

അഫ്രീദിയുടെ ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഫ്രീദിയുടെ ട്വീറ്റിന് പുറകെയായി അദ്ദേഹത്തിന്റെ നിരവധി ആരാധകരും ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നുണ്ട്. ഇന്നലെയായിരുന്നു പാകിസ്ഥാനില്‍ സ്വാതന്ത്ര്യദിനം.

ഇന്ത്യന്‍ ടീമംഗങ്ങളുമായും ആരാധകരുമായും അടുത്ത സുഹൃദ്ബന്ധം നിലനിര്‍ത്തുന്ന താരമാണ് അഫ്രീദി. കഴിഞ്ഞ വര്‍ഷം വിരമിക്കലിനിടെ അഫ്രീദിക്ക് ഇന്ത്യന്‍ താരങ്ങള്‍ പേരെഴുതി ഒപ്പിട്ട ജെഴ്‌സി സമ്മാനിച്ചിരുന്നു.

Advertisement