ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ഷാഹിദ് അഫ്രീദി
Cricket
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ഷാഹിദ് അഫ്രീദി
ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 2:21 pm

ലാഹോര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരു നേടുമെന്ന പ്രവചനവുമായി പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി രംഗത്ത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്നാണ് അഫ്രീദിയുടെ പ്രവചനം. ഓസ്‌ട്രേലിയയ്ക്ക് പഴയ കരുത്തില്ല. ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് നിരയും ബോളിങ് നിരയുമുണ്ടെന്ന് അഫ്രീദി വിലയിരുത്തുന്നു.

വ്യാഴാഴ്ചയാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അഡ്‌ലെയ്ഡിലാണ് ആദ്യ മത്സരം. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓസ്‌ട്രേലിയയില്‍ പരമ്പര ഇന്ത്യയ്ക്ക് തന്നെയാണെന്നാണ് നിരവധി താരങ്ങളുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുന്നതിനായി പുല്ലുള്ള പിച്ചാണ് അഡ്‌ലെയ്ഡില്‍ ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ ഇന്ത്യന്‍ ബാറ്റിങിനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയന്‍ ടീം.