ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന അഭിനേതാവാണ് ഷഹീന്‍ സിദ്ദിഖ്. നടന്‍ സിദ്ദിഖിന്റെ മകന്‍ കൂടിയായ ഷഹീനിന്റെ വിവാഹവും ഏറെ മീഡിയ അറ്റന്‍ഷന്‍ നേടിയിരുന്നു.

വിവാഹത്തിന് ലഭിച്ച മീഡിയ ശ്രദ്ധയെക്കുറിച്ചും സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍.

”ആദ്യം ഞങ്ങള്‍ക്കിത് വലിയ കൗതുകവും തമാശയുമായിരുന്നു. കാരണം ഞങ്ങളുടെ കല്യാണം ഇത്രയും മീഡിയ ശ്രദ്ധ നേടും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

അത് ആദ്യം പറഞ്ഞത് ഞങ്ങള്‍ ഡ്രസ് എടുക്കാന്‍ പോയ സ്ഥലത്തുള്ളവരാണ്. ഞങ്ങള്‍ നിങ്ങളുടെ ഡ്രസില്‍ എക്‌സ്ട്രാ എഫേര്‍ട്ട് ഇടുന്നുണ്ട്. കാരണം ഇത് ഒരുപാട് പേര്‍ ശ്രദ്ധിക്കും, എന്ന് അവരാണ് ആദ്യം പറഞ്ഞത്.

എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നും അധികം ഫോളോവേഴ്‌സില്ല, അപ്പൊ അത്ര ശ്രദ്ധിക്കാന്‍ സാധ്യതയുണ്ടാവില്ല എന്നാണ് ഞാന്‍ ചിന്തിച്ചത്. പിന്നെ ഞാന്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ആളാണ്. അങ്ങനെ ഒരു ശ്രദ്ധ കല്യാണത്തിന് കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷെ, അവര്‍ കോണ്‍ഫിഡന്റായിരുന്നു. ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് മൂന്നുനാല് ദിവസം കഴിഞ്ഞാണ് മീഡിയ ഇത് ഏറ്റെടുത്തത്. അങ്ങനെ എല്ലായിടത്തും ആ വാര്‍ത്ത എത്തി. ഒരേ കാര്യം പല രീതിയില്‍ ആള്‍ക്കാര്‍ വ്യാഖ്യാനിച്ച് എഴുന്നത് കൗതുകമായാണ് തോന്നിയത്,” ഷഹീന്‍ പറഞ്ഞു.

മാഹിയാണ് ഷഹീനിന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് ഷഹീന്‍ സിദ്ദിഖ് അവതരിപ്പിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിലും ഷഹീന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content Highlight: Shaheen Siddique about his marriage that got media attention