ഷാരൂഖ് ഖാന്‍- ആഷിഖ് അബു ചിത്രം വൈകിയേക്കും; ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് സൂചന നല്‍കി ആഷിഖ്
Film News
ഷാരൂഖ് ഖാന്‍- ആഷിഖ് അബു ചിത്രം വൈകിയേക്കും; ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് സൂചന നല്‍കി ആഷിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 6:06 pm

ഷാരൂഖ് ഖാനും ആഷിഖ് അബുവും അടുത്ത ചിത്രത്തില്‍ ഒന്നിക്കുന്ന എന്നതരത്തിലുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോഴിതാ താനും ഷാരൂഖ് ഖാനും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ശരി വെക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു.

ഇരുവരും സിനിമ ചെയ്യുമെന്നും എന്നാല്‍ അതിന് കുറച്ച് കാത്തിരിക്കേണ്ടി വരുമെന്നുമാണ് ആഷിഖ് അബു പറയുന്നത്. അതൊരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നും ആഷിഖ് പറയുന്നുണ്ട്.

View this post on Instagram

A post shared by Aashiq Abu (@aashiqabu)


‘ഷാരൂഖ് ഖാനുമായി കൂടികാഴ്ച നടത്തി. അദ്ദേഹത്തിനോട് എന്റെ മനസിലുള്ള സിനിമാ ആശയം അദ്ദേഹത്തോട് പങ്കുവെച്ചു. അത് കേട്ടപ്പോള്‍ അദ്ദേഹം വളരെ സന്തോഷവാനായി. പക്ഷെ അതിന് കുറച്ച് സമയമെടുക്കുമെന്ന കാര്യം നിങ്ങള്‍ അറിയണം. കൊവിഡിന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഷെഡ്യൂള്‍സും, ഞങ്ങളുടെ ഷെഡ്യൂള്‍സും എല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്,’ ആഷിഖ് അബു പറഞ്ഞു.

എന്നാല്‍ എങ്ങനെയുള്ള കഥയായിരിക്കും സിനിമ കൈകാര്യം ചെയ്യുകയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, അതൊരു ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് ആഷിഖ് ഉറപ്പുനല്‍കുന്നുണ്ട്.

2019ല്‍ ആഷിഖ് അബു ഷാരൂഖ് ഖാനെ അദ്ദേഹത്തിന്റെ മന്നത്തിലുള്ള വീട്ടില്‍ ചെന്ന് കണ്ടിരുന്നു. ആ സമയത്ത് എടുത്ത ഫോട്ടോ ആഷിഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെ സംവിധായകന്‍ ആഷിഖ് അബു ഷാരൂഖ് ഖാനെ മന്നത്തിലെ വീട്ടില്‍ ചെന്ന് കണ്ടെന്നും പുതിയ സിനിമയില്‍ ഷാരൂഖ് ഖാന്‍ ഒപ്പുവെച്ചു. ശ്യാം പുഷ്‌കരനാണ് തിരക്കഥയെഴുതുന്നതെന്നും ഇന്ത്യ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അവസാനമായി അഭിനയിച്ചത്. പത്താനാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.]

അടുത്ത ചിത്രം ആറ്റിലിയോടൊപ്പമാണെന്ന് ഷാരൂഖ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് ഇതുവരെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റുകളൊന്നും വന്നിട്ടില്ല. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Content Highlights: Shah Rukh Khan to work with Aashiq Abu on a thriller