ഷാരൂഖ് ഖാന്‍ മടങ്ങി വരുന്നു; ആമിര്‍ഖാന് രണ്ട് സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ സംവിധായകനോടൊപ്പം
indian cinema
ഷാരൂഖ് ഖാന്‍ മടങ്ങി വരുന്നു; ആമിര്‍ഖാന് രണ്ട് സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ സംവിധായകനോടൊപ്പം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st June 2020, 2:30 pm

ഒരു വര്‍ഷത്തിലധികമായി ഷാരൂഖ് ഖാന്റെ ഒരു ചിത്രം തിയ്യേറ്ററുകളിലെത്തിയിട്ട്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരൂഖിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. സീറോയും അതിന് മുമ്പ് റിലീസ് ചെയ്ത ഷാരൂഖ് ചിത്രങ്ങളും വേണ്ടത്ര വിജയം നേടിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് സൂപ്പര്‍സ്റ്റാര്‍ പുതിയ തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരിപ്പ് ആരംഭിച്ചത്.

ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ചെയ്യാന്‍ പോവുന്ന ചിത്രമേതാണ് എന്ന കാര്യത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആരാധകരും കാത്തിരിപ്പിലായിരുന്നു. എന്നാല്‍ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഷാരൂഖ് ഖാന്‍ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുമായി ഒരുമിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന സോഷ്യല്‍-ഡ്രാമ ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കും. ചിത്രീകരണം വൈകിക്കേണ്ടതില്ല എന്ന് ഷാരൂഖ് രാജ്കുമാര്‍ ഹിറാനിയോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കനിക ദില്ലണും അഭിജിത്ത് ജോഷിയുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആമിര്‍ഖാന്റെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളായ ത്രീ ഇഡിയറ്റ്‌സും പി.കെയും ഒരുക്കിയത് രാജ്കുമാര്‍ ഹിറാനിയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ