ആരോഗ്യ സുരക്ഷ പ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റുകളും വെന്റിലേറ്ററുകളും സംഭാവന നല്‍കണം; അഭ്യര്‍ത്ഥിച്ച് ഷാരൂഖ് ഖാന്‍
indian cinema
ആരോഗ്യ സുരക്ഷ പ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റുകളും വെന്റിലേറ്ററുകളും സംഭാവന നല്‍കണം; അഭ്യര്‍ത്ഥിച്ച് ഷാരൂഖ് ഖാന്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th May 2020, 9:20 pm

മുംബൈ: കൊവിഡ് മഹാമാരിയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ നല്‍കി സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെയാണ് ഷാരൂഖിന്റെ സഹായാഭ്യാര്‍ത്ഥന.

കൊവിഡ് മഹാമാരിയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ നല്‍കി സഹായിക്കണം. നിങ്ങളുടെ ചെറിയ സഹായം നമ്മളെ വളരെ മുന്നോട്ടു നയിക്കുമെന്നും ഷാരൂഖ് പറഞ്ഞു.

ഷാരൂഖിന്റെ നേതൃത്വത്തിലുള്ള മീര്‍ ഫൗണ്ടേഷന്റെ ലിങ്കും ട്വീറ്റില്‍ പങ്കുവെച്ചു. കൊവിഡിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ആരോഗ്യ സുരക്ഷ പ്രവര്‍ത്തകരെ സഹായിക്കുകയാണ് മീര്‍ ഫൗണ്ടേഷന്‍. നിങ്ങള്‍ക്കും ആ പ്രയത്‌നത്തില്‍ പങ്ക് ചേരാം. ഫൗണ്ടേഷന്റെ ക്രൗഡ് ഫണ്ടിംഗിലൂടെ സംഭാവന നല്‍കാം, അതിലൂടെ പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ആരോഗ്യ സുരക്ഷ പ്രവര്‍ത്തകര്‍ക്ക് നല്‍കാമെന്നും ഷാരൂഖ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.