ഷാരൂഖ് ഖാന്‍ - ആറ്റ്‌ലി ചിത്രത്തില്‍ വിജയ്‌യും ?; ആകാംക്ഷയോടെ ആരാധകര്‍
Entertainment news
ഷാരൂഖ് ഖാന്‍ - ആറ്റ്‌ലി ചിത്രത്തില്‍ വിജയ്‌യും ?; ആകാംക്ഷയോടെ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th September 2021, 10:36 pm

പൂനെ: ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാനെയും സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും പ്രധാനകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദളപതി വിജയ്‌യും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഇതുസംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെയില്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എന്ന പേരില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. 10 ദിവസത്തെ ഷൂട്ടിംഗ് പൂനെയിലും അതിന് ശേഷം മുംബൈയില്‍ അടുത്ത ഷെഡ്യൂളും ആരംഭിക്കും.

നേരത്തെ വിജയ് നായകനായ തെരി, മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്‌ലിയായിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഷാരുഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ പ്രഭുദേവ സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ ചിത്രം റൗഡ് റാത്തോഡില്‍ വിജയ് ഒരു ഗാനരംഗത്തില്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Shah Rukh Khan – Atlee Movie, rumored to be Thalapthy Vijay is starring in the movie