ടി-20 ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യന്‍ താരം ഷഫാലി വര്‍മ്മ. ഇന്റര്‍നാഷണല്‍ ടി-20യില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് താരം പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. സൗത്ത് ആഫ്രിക്കക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഷഫാലി ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കായി 2019ലാണ് ഷഫാലി അരങ്ങേറ്റം കുറിച്ചത്. 14 അര്‍ധ സെഞ്ച്വറികള്‍ താരം ടി-20യില്‍ ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് ഷഫാലി. ഇന്ത്യന്‍ വിമണ്‍സ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ വനിത താരം കൂടിയാണ് ഷഫാലി.
𝙎𝙥𝙚𝙘𝙞𝙖𝙡 𝙏𝙤𝙣 💯
Shafali Verma takes the field for the 1⃣0⃣0⃣th time in T20Is for #TeamIndia 👏👏
ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. ആറ് വിക്കറ്റുകള്‍ക്കായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരം വിജയിച്ചുകൊണ്ട് തിരിച്ചുവരാനായിരിക്കും ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യം വെക്കുക. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനിയച്ചു.