നടൻ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികൾക്ക് സുപരിചിതനാണ് ശബരീഷ് വർമ. അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലെ ജഗദീഷ് ശ്രീകുമാർ എഴുതിയ വൈറൽ ഗാനം ‘പിസ്‌ത സുമാക്കിറായ’ എന്ന പാട്ട് പാടുകയും ചെയ്തു.
പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവദത്ത് ഷാജി സംവിധാനം ചെയ്‌ത ധീരൻ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം.
കണ്ണൂര്‍ സ്വാഡിന്റെ സമയത്ത് മമ്മൂട്ടി തങ്ങളോട് ഏറ്റവും ഇഷ്ടപ്പെട്ട ആക്ടര്‍ ആരാണെന്ന് ചോദിച്ചെന്നും എല്ലാവരും ഓരോ ഉത്തരങ്ങള്‍ പറഞ്ഞുവെന്നും പറയുന്നു.
എല്ലാവരുടെയും ഉത്തരം കേട്ട ശേഷം മമ്മൂട്ടി തങ്ങളോട് ഇഷ്ടപ്പെട്ട ആക്ടര്‍ നമ്മള്‍ തന്നെയാണെന്ന് മറുപടി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കണ്ണൂര്‍ സ്‌ക്വാഡിന്റെ സമയത്ത് ഒരു ചോദ്യം മമ്മൂക്ക ചോദിച്ചു. എല്ലാവരുടെയടുത്തും ചോദിച്ചിരുന്നു. പ്രധാനമായിട്ടും ഞങ്ങള്‍ നാല് പേര് ഇരിക്കുന്ന സമയത്തായിരുന്നു. അസീസ് ഇക്കയുണ്ട് ഞാനുണ്ട് റോണിച്ചേട്ടന്‍ ഉണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ള ആക്ടര്‍ ആരാണെന്ന് മമ്മൂക്ക ചോദിച്ചു.
അപ്പോള്‍ ഓരോരുത്തരും ഓരോ കാര്യങ്ങളും ചോദിച്ചു. മമ്മൂക്ക പറഞ്ഞു. ‘എല്ലാ ഉത്തരവും കറക്ട് ആണ്. പക്ഷെ. സത്യസന്ധമായി പറയുകയാണെങ്കില്‍ നിനക്ക് ഏറ്റവും ഇഷ്ടമുള്ള ആക്ടര്‍ നീയാണ്’ എന്ന്.