ഫാന്‍ ഫൈറ്റിനെ പച്ചമലയാളത്തില്‍ ഫാനോളി എന്നുപറയും; അങ്ങനെ ചെയ്യരുത് ഒരിക്കലും: ശബരീഷ് വർമ
Malayalam Cinema
ഫാന്‍ ഫൈറ്റിനെ പച്ചമലയാളത്തില്‍ ഫാനോളി എന്നുപറയും; അങ്ങനെ ചെയ്യരുത് ഒരിക്കലും: ശബരീഷ് വർമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th July 2025, 9:46 pm

നടൻ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികൾക്ക് സുപരിചിതനാണ് ശബരീഷ് വർമ. അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലെ ജഗദീഷ് ശ്രീകുമാർ എഴുതിയ വൈറൽ ഗാനം ‘പിസ്‌ത സുമാക്കിറായ’ എന്ന പാട്ട് പാടുകയും ചെയ്തു.

പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവദത്ത് ഷാജി സംവിധാനം ചെയ്ത ധീരൻ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഫാൻ ഫൈറ്റിനെ പറ്റി സംസാരിക്കുകയാണ് ശബരീഷ്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ കാണിക്കുന്ന ഫാന്‍ ഫൈറ്റിനെ പച്ച മലയാളത്തില്‍ ഫാനോളി എന്നുപറയാമെന്നും അങ്ങനെ ചെയ്യരുതെന്നും ശബരീഷ് പറയുന്നു.

നമ്മളെ മറന്നുകൊണ്ട് ഒരാളെയും നമ്മുടെ മുകളിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധീരന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ ഇപ്പോള്‍ കാണിക്കുന്ന ഫാന്‍ ഫൈറ്റിനെ പച്ച മലയാളത്തില്‍ ഇന്ന് ന്യൂജനറേഷനില്‍ പറയുന്ന വാക്കുണ്ട്. ഫാനോളി എന്നുപറയും. അത് ഓളിത്തരം തന്നെയാണ്.

അങ്ങനെ പാടില്ല ഒരിക്കലും. നമ്മള്‍ നമ്മളേ മറന്നുകൊണ്ട് നമ്മുടെ മുകളിലേക്ക് ഒരാളെ കൊണ്ടുവരാന്‍ പാടില്ല. അത് ഒരു വ്യക്തിയോ, ദൈവത്തിനെയോ, ബിംബത്തിനെയും കൊണ്ടുവരാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതെന്റെ വ്യക്തിപരമായിട്ടുള്ള കാര്യമാണ്,’ ശബരീഷ് പറയുന്നു.

Content Highlight: Shabareesh Varma saying that Never do Fanism