അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് ശബരീഷ് വര്‍മ. ഗാനരചയിതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് ശബരീഷ് വര്‍മ. ഗാനരചയിതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി.
ദേവദത്ത് ഷാജി സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ധീരന്‍ എന്ന ചിത്രത്തില്‍ ശബരീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ശബരീഷിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത സിനിമയാണ് സാഹസം. സിനിമയില്‍ ഗൗരി കിഷന്‍, റംസാന്‍, നരേന്‍ തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശബരീഷ്.
‘സാഹസത്തിലേക്കെത്തിയത് ഒരു സാഹസമായിരുന്നു. ധീരന്റെ ഷൂട്ടിങ് കഴിഞ്ഞ് നാലാമത്തെ ദിവസമാണ് സാഹസം ടീമിനൊപ്പം ഞാന്‍ ചേരുന്നത്. ഫോണ്‍കോളിലൂടെ കഥ കേട്ടു, ചെയ്യാമെന്നേറ്റു. അങ്ങ നെയൊരനുഭവം ആദ്യമായിട്ടാണ്. തിരക്കഥ വായിക്കാന്‍ നേരമുണ്ടായില്ല. ധീരന്റെ ക്ലൈമാക്‌സ് ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു,’ശബരീഷ് പറഞ്ഞു.
തന്റെ കഥാപാത്രം പെട്ടെന്ന് പിടികിട്ടിയിരുന്നുവെന്നും നല്ല രസമുള്ള വേഷമാണെന്നും അദ്ദേഹം പറയുന്നു. ഐടി പ്രൊഫഷണലുകളായ കുറച്ച് ചെറുപ്പക്കാരുടെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് കഥയെന്നും ധീരനിലേത് പോലെ ഒരു സെറ്റ് സീനിയേഴ്‌സും ജൂനിയേഴ്സും ഈ സിനിമയിലും ഒന്നിക്കുന്നുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പടമാണ് സാഹസം. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോകാണ് ഈണം നല്‍കിയത്. ബാബു ആന്റണി, നരേന്‍, ബൈജുച്ചേട്ടന്‍, റം സാന്‍, ഗൗരി കിഷന്‍, ജയശ്രീ ആന്‍ സലിം, സജിന്‍ ചെറുകയില്‍, ഹരി ശിവറാം, ഭഗത് മാനുവല്‍, കാര്‍ത്തിക്, തുടങ്ങി വലിയ താരനിരതന്നെയുണ്ട്,’ശബരീഷ് പറഞ്ഞു.
Content Highlight: Shabareesh varma about his upcoming film Saahasam