10ൽ എട്ട്; ആരോഗ്യ സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ഉജ്വല വിജയം
Kerala
10ൽ എട്ട്; ആരോഗ്യ സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ഉജ്വല വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st December 2025, 7:11 am

തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മിന്നും ജയം. ജനറല്‍ കൗണ്‍സിലിലേക്കുള്ള പത്ത് സീറ്റുകളില്‍ എട്ട് സീറ്റും എസ്.എഫ്.ഐ പിടിച്ചെടുത്തു.

മെമ്പര്‍ മോഡേണ്‍ മെഡിസിന്‍ അശ്വിന്‍ എ.എം, മെമ്പര്‍ നഴ്സിങ് (ജനറല്‍) അറഫാത്ത് എന്‍, മെമ്പര്‍ നേഴ്സിങ് (വുമണ്‍) ആര്യ പി, ലിയ റോസ്, മെമ്പര്‍ ഫാര്‍മസി (വുമണ്‍) ഫെമിതാ ഷെറിന്‍, മെമ്പര്‍ അദര്‍ താന്‍ തെ സബ്ജെക്ട് (ജനറല്‍) അഫ്സല്‍ കെ, മെമ്പര്‍ ഡെന്റല്‍ സയന്‍സ് ആകാശ് ലവ്ജന്‍, മെമ്പര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഹൃദ്യ ആര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സിലലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.

‘ഇനിയുള്ള സമയവും നമ്മുടേത് തന്നെയാണ്!
ആരോഗ്യ സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ 10ല്‍ എട്ട് സീറ്റിലും വിജയിച്ച് എസ്.എഫ്.ഐ തിരിച്ചു പിടിച്ചിരിക്കുന്നു.
ഇടതുപക്ഷത്തെ തുടച്ചുനീക്കാന്‍ നടക്കുന്നവരുടെ മുന്നില്‍ ഈ വിജയം സമര്‍പ്പിക്കുന്നു.
നമ്മുടെ എസ്.എഫ്.ഐ,’ എം. ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

‘കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ നുണപ്രചരണങ്ങളല്ല, വലത് -വര്‍ഗീയവാദികളുടെ ഇടത് വിരുദ്ധ സഖ്യവുമല്ല. ഈ കേരളത്തെ ഭ്രാന്താലായത്തില്‍ നിന്ന് നവകേരളത്തിലേക്ക് നയിച്ചത് ഇടതാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉറക്കെ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നു. ഇടതാണ് ഭാവി, ഭാവി ഇടതിനോടൊപ്പവും,’ സഞ്ജീവ് പി.എസിന്റെ പ്രതികരണം.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ജനറല്‍ കൗണ്‍സില്‍ നഷ്ടമായിരുന്നു. ഇത്തവണ എം.എസ്.എഫില്‍ നിന്നാണ് എസ്.എഫ്.ഐ ജനറല്‍ കൗണ്‍സില്‍ പിടിച്ചെടുത്തത്.

Content Highlight: SFI wins in Kerala University of Health Sciences General Council elections