സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍; എസ്.എഫ്.ഐയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്
Kerala News
സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍; എസ്.എഫ്.ഐയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd January 2021, 7:49 pm

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സമഗ്രമായ ചരിത്രം ഡോക്യുമെന്ററി രൂപത്തില്‍ തയ്യാറാവുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിയാണ് ”സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍” എന്ന ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്.

വിവിധകാലങ്ങളിലായി നടന്ന വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളും അതിന് നേതൃത്വം നല്‍കിയവരുടെ അനുഭവങ്ങളും ഓര്‍മ്മകളും നിറയുന്ന ഡോക്യുമെന്ററി ഉടനെ പുറത്തിറങ്ങും.


ടി.പി നസീഫാണ് സംവിധാനം. സുധീഷ് മുയി പൊത്താണ് തിരക്കഥയൊരുക്കുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലര്‍ എസ്.എഫ്.ഐ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SFI Kerala Documentary