എഡിറ്റര്‍
എഡിറ്റര്‍
സെക്സി ദുര്‍ഗ്ഗ അനിശ്ചിതത്വം തുടരുന്നു; പ്രദര്‍ശന സാധ്യത മങ്ങി
എഡിറ്റര്‍
Tuesday 28th November 2017 8:43am

ഗോവ: ഗോവ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ സെക്സി ദുര്‍ഗ്ഗയുടെ പ്രദര്‍ശനത്തിനായി നടക്കുന്ന അനിശ്ചിതത്വം തുടരുന്നു. തിങ്കളാഴ്ച നടന്ന ചലച്ചിത്ര ജൂറി യോഗത്തില്‍ പ്രദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഒമ്പത് ദിവസങ്ങായി നടക്കുന്ന ചലച്ചിത്രമേള ഇന്ന് അവസാനിക്കും.

ചിത്രത്തിന്റെ പ്രദര്‍ശനത്തെ കുറിച്ചുള്ള തീരുമാനം ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവേലിന്റെ നേതൃത്വത്തില്‍ പ്രത്യേക ജൂറി അംഗങ്ങള്‍ സെന്‍സര്‍ ചെയ്ത പകര്‍പ്പ് കണ്ടതിനുശേഷം തീരുമാനിക്കണമെന്ന് മുമ്പ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇന്നെലെ വൈകിട്ട് 5 മുതല്‍ 6.30 വരെ രാഹുല്‍ റാവല്‍ അദ്ധ്യക്ഷനായ ജൂറി ചിത്രം കാണുകയും തുടര്‍ന്ന് 10 മണി വരെ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.


Also Read രാഹുല്‍ ഈശ്വര്‍ ജിഹാദികളുടെ കാശുവാങ്ങിയെന്ന് ഭാര്‍ഗവ റാം, കെ.പി യോഹന്നാന്റെ പണം പറ്റുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് രാഹുല്‍; ചാനല്‍ ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് അതിഥികള്‍


തീരുമാനം വാര്‍ത്താവിനിമയ വിഭാഗത്തിനെ അറിയിക്കുമെന്നും മന്ത്രാലയം റിപ്പോര്‍ട്ട് കേരള ഹൈക്കോടതിക്ക് കൈമാറുമെന്നും ആക്ടിംഗ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവേല്‍ അറിയിച്ചു.

എന്നാല്‍ ജൂറി സമ്മേളനത്തില്‍ നടന്ന വോട്ടിംഗില്‍ ചിത്രത്തിന് അനുകൂലമായി അംഗങ്ങള്‍ വോട്ട് ചെയ്തുവെന്നും എന്നാല്‍ കോടതി വിധിയെ ആക്ഷേപിക്കുന്ന രീതിയിലാണ് ജൂറി തീരുമാനങ്ങളെന്നും ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു.

Advertisement