കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്സില്‍ വച്ച് കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമണ ശ്രമം; ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
kERALA NEWS
കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്സില്‍ വച്ച് കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമണ ശ്രമം; ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 7:44 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ ലൈംഗികാതിക്രമണ ശ്രമം. കന്യാസ്ത്രീക്ക് നേരെയാണ് ലൈംഗികാക്രമണ ശ്രമമുണ്ടായത്.

കഴിഞ്ഞ 12ാം തിയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ സ്‌കാനിയ ബസ്സിലായിരുന്നു സംഭവം. സംഭവത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നുമാണ് പരാതി. കോട്ടയത്ത് വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. സന്തോഷ് കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തമ്പാനൂര്‍ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്.